രാജീവ് രവിയുടെ ചിത്രത്തില്‍ ആസിഫ് അലി നായകന്‍

തുറമുഖത്തിന് ശേഷം രാജീവ് രവി സംവി ധാനം ചെയ്യുന്ന ചിത്രത്തില്‍ ആസിഫ് അലി നായകനാകുന്നു. കാസര്‍ഗോഡ് നടന്ന കുപ്ര സിദ്ധമായ ഒരു കവര്‍ച്ചയും തുടരന്വേ ഷണവുമാണ് ചിത്രത്തിന്റെ പ്രമേയം. തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തില്‍ എസ്. ഐ. സാജന്‍ മാത്യുവിനെ അവതരിപ്പിച്ച പൊലീസ് ഉദ്യോഗസ്ഥന്‍ സിബി തോമസാണ് തിരക്കഥയെഴുതുന്നത്. ഉത്തര്‍പ്രദേശിലെ തിരുട്ടുഗ്രാമങ്ങളും കേരളത്തിലെ കവര്‍ച്ചയും പ്രമേയമാ കുന്നതാണ് സിനിമ.സെപ്തംബറോടെ ചിത്രീകരണം ഉണ്ടാകുമെന്നാണ് അറിയുന്നത്.ഫിലിം റോള്‍ പ്രൊഡക് ഷന്‍സിന്റെ ബാനറില്‍ അരുണ്‍കുമാര്‍ വി. ആണ് സിനിമ നിര്‍മ്മിക്കുന്നത്.നിവിന്‍ പോളി, ബിജു മേനോന്‍, ഇന്ദ്രജിത്ത്, നിമിഷാ സജയന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാകുന്ന തുറമുഖം എന്ന സിനിമയുടെ ചിത്രീകരണത്തിലാണ് രാജീവ് രവി.അതിന് ശേഷം പുതിയ സിനിമയുടെ വര്‍ക്കിലേക്ക് കടക്കും.തലശേരിയാണ് തുറമുഖത്തിന്റെ പ്രധാന ലൊക്കേഷന്‍. തലശേരിയില്‍ പൂര്‍ത്തിയായ അണ്ടര്‍വേള്‍ഡ് എന്ന ചിത്രത്തിലാണ് ആസിഫ്അലി ഒടുവില്‍ അഭിനയിച്ചത്. അരുണ്‍കുമാര്‍ അരവിന്ദ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ മുകേഷ്, ഫര്‍ഹാന്‍ ഫാസില്‍, ജീന്‍പോള്‍ ലാല്‍, സംയുക്താമേനോന്‍ എന്നിവരാണ് മറ്റു പ്രധാനവേഷങ്ങള്‍ അവതരിപ്പിച്ചത്. കക്ഷി അമ്മിണിപ്പിള്ളയാണ് ആസിഫിന്റെ അടുത്ത റിലീസ്. ചിത്രത്തില്‍ വക്കീല്‍ വേഷത്തിലാണ് താരം പ്രത്യക്ഷപ്പെടുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍