മോഹന്‍ലാലിന്റെ സഹോദരനാകാന്‍ അനൂപ് മേനോന്‍

മോഹന്‍ലാലിനെ നായകനാക്കി സിദ്ധിഖ് സംവിധാനം ചെയ്യുന്ന ബിഗ് ബ്രദറില്‍ അനൂപ് മേനോനും. വെളിപാടിന്റെ പുസ്തകം എന്ന ചിത്രത്തിനു ശേഷം ഇരുവരുമൊന്നിക്കുന്ന സിനിമയാണിത്. മോഹന്‍ലാലിന്റെ സഹോദരന്റെ കഥാപാത്രത്തെയാണ് ചിത്രത്തില്‍ അനൂപ് മേനോന്‍ അവതരിപ്പിക്കുന്നത്. റെജീന കസാന്‍ഡ്രയാണ് സിനിമയിലെ നായിക. ബോളിവുഡ് താരം അര്‍ബാസ് ഖാന്‍, വിഷ്ണു ഉണ്ണികൃഷ്ണന്‍, ചെമ്പന്‍ വിനോദ് ജോസ്, ടിനി ടോം എന്നിവരും ചിത്രത്തില്‍ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ജൂണ്‍ 25ന് സിനിമയുടെ ചിത്രീകരണം ആരംഭിക്കും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍