ടീമിന് ആശംസയുമായി ഋഷഭ് പന്ത്

ലണ്ടന്‍: തകര്‍പ്പന്‍ അടികളിലൂടെ ആരാധകരുടെ പ്രിയങ്കരനായ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ഋഷഭ് പന്ത് ലോകകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഇടം നേടുമെന്ന് പ്രതീക്ഷിച്ചിരുന്നവര്‍ ഏറെ. എന്നാല്‍ പന്ത് ആരാധകര്‍ക്ക് പ്രിയങ്കരാനായിരുന്നെങ്കിലും സെല്ക്ടര്‍മാര്‍ക്ക് പ്രിയങ്കരനായില്ല. ഋഷഭ് പന്തിനെ തഴഞ്ഞ് ദിനേശ് കാര്‍ത്തിക്കിനെയാണ് ലോകകപ്പില്‍ റിസര്‍വ് വിക്കറ്റ് കീപ്പറായി സെലക്ടര്‍മാര്‍ തിരഞ്ഞെടുത്തത്.
ടീമിലില്ലെങ്കിലും ഇന്ത്യന്‍ ടീമിന് ആശംസയുമായി ഋഷഭ് പന്ത് ട്വീറ്റ് ചെയ്തു. 'ഇന്ത്യയുടെ നീലക്കുപ്പായം അണിയുന്നതിനേക്കാള്‍ അഭിമാനകരമായി മറ്റൊന്നുമില്ല. ഇംഗ്ലണ്ടില്‍ പരാജയമറിയാതെ മുന്നേറാന്‍ കഴിയട്ടെ. കിരീടവുമായി തിരിച്ചുവരൂ..' എന്നായിരുന്നു പന്തിന്റെ ട്വീറ്റ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍