താമരശ്ശേരി ചുരത്തില്‍ വലിയ ചരക്ക് വാഹനങ്ങള്‍ക്ക് നിയന്ത്രണം

കോഴിക്കോട്: താമരശ്ശേരി ചുരം റോഡില്‍ വികസന പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ ഇന്ന് (മേയ് 14 മുതല്‍) റോഡില്‍ വലിയ ചരക്കു വാഹനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തും. വയനാട്, കോഴിക്കോട് ഭാഗത്ത് നിന്ന് വരുന്ന മള്‍ട്ടി ആക്‌സില്‍ ട്രക്കുകള്‍ ഇന്ന് മുതല്‍ അടുത്ത രണ്ടാഴ്ചത്തേക്ക് നാടുകാണി, കുറ്റ്യാടി വഴി യാത്ര ചെയ്യേണ്ടതാണെന്ന് ജില്ലാ കളക്ടര്‍ സീറാം സാംബശിവ റാവുവിന്റെ ചേമ്പറില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചു. യോഗത്തില്‍ കോഴിക്കോട് ആര്‍.ടി.ഒ എ.കെ ശശികുമാര്‍, താമരശ്ശേരി ട്രാഫിക് എസ്.ഐ യു.രാജന്‍, എന്‍.എച്ച് എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ വിനയരാജ് എന്നിവര്‍ പങ്കെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍