കറന്‍മസി മോണിറ്ററിംഗ് പട്ടികയില്‍നിന്ന് ഇന്ത്യ പുറത്ത്കറന്‍മസി മോണിറ്ററിംഗ് പട്ടികയില്‍നിന്ന് ഇന്ത്യ പുറത്ത്

വാഷിംഗ്ടണ്‍: കറന്‍സി മോണിറ്ററിംഗ് പട്ടികയില്‍നിന്ന് ഇന്ത്യയെ അമേരിക്ക പുറത്താക്കി. അമേരിക്കയുമായുള്ള പ്രധാന വാണിജ്യ പങ്കാളിത്തമുള്ള രാജ്യങ്ങളുടെ പട്ടികയില്‍നിന്നാണു പുറത്താക്കിയത്. അമേരിക്കയുടെ കറന്‍സി മോണിറ്ററിംഗ് പട്ടികയില്‍ കഴിഞ്ഞ വര്‍ഷം മേയിലാണ് ഇന്ത്യയെ ഉള്‍പ്പെടുത്തിയത്. എങ്കിലും, ഇന്ത്യയുടെ വിദേശനാണ്യ വിനിമയ നയങ്ങളെ അമേരിക്ക ചോദ്യംചെയ്യുകയും ചെയ്തിരുന്നു.
ഇന്ത്യക്കൊപ്പം സ്വിറ്റ്‌സര്‍ലന്‍ഡിനെയും പട്ടികയില്‍നിന്ന് പുറത്താക്കിയിട്ടുണ്ട്. ചൈന, ജപ്പാന്‍, ദക്ഷിണ കൊറിയ, ജര്‍മനി, ഇറ്റലി, അയര്‍ലന്‍ഡ്, സിംഗപ്പൂര്‍, മലേഷ്യ, വിയറ്റ്‌നാം തുടങ്ങിയ രാജ്യങ്ങളാണ് പട്ടികയിലുള്ളത്.ഇന്ത്യയുടെയും സ്വിറ്റ്‌സര്‍ലന്‍ഡിന്റെയും ഫോറിന്‍ എക്‌സ്‌ചേഞ്ച് പര്‍ച്ചേസുകള്‍ 2018ല്‍ കാര്യമായി കുറഞ്ഞിട്ടുണ്ട്. ഇതാണ് പട്ടികയില്‍നിന്നു നീക്കാന്‍ കാരണമായത്. 2017ല്‍ വിദേശനാണ്യ കരുതല്‍ ശേഖരം ഇന്ത്യ വര്‍ധിപ്പിച്ചിരുന്നു. പിന്നീട് 2018ല്‍ റിസര്‍വ് ബാങ്ക് കരുതല്‍ ശേഖരത്തിന്റെ നല്ലൊരു ഭാഗം വിറ്റു. 2018 മേയില്‍ പട്ടികയില്‍ ഇന്ത്യയെ ഉള്‍പ്പെടുത്തിയതിനുശേഷം വിദേശനാണ്യ കരുതല്‍ ശേഖരം കുറഞ്ഞതിനാല്‍ ഒക്ടോബറില്‍ മുന്നറിയിപ്പു നല്കിയിരുന്നു. എന്നാല്‍, കഴിഞ്ഞ ദിവസം പുറത്തുവിട്ട രണ്ടാം റിപ്പോര്‍ട്ടിലും നിശ്ചിത കരുതല്‍ശേഖരം സൂക്ഷിക്കാന്‍ ഇന്ത്യക്കു കഴിയാത്തതാണു പുറത്താക്കാന്‍ കാരണം.വാഷിംഗ്ടണ്‍: കറന്‍സി മോണിറ്ററിംഗ് പട്ടികയില്‍നിന്ന് ഇന്ത്യയെ അമേരിക്ക പുറത്താക്കി. അമേരിക്കയുമായുള്ള പ്രധാന വാണിജ്യ പങ്കാളിത്തമുള്ള രാജ്യങ്ങളുടെ പട്ടികയില്‍നിന്നാണു പുറത്താക്കിയത്. അമേരിക്കയുടെ കറന്‍സി മോണിറ്ററിംഗ് പട്ടികയില്‍ കഴിഞ്ഞ വര്‍ഷം മേയിലാണ് ഇന്ത്യയെ ഉള്‍പ്പെടുത്തിയത്. എങ്കിലും, ഇന്ത്യയുടെ വിദേശനാണ്യ വിനിമയ നയങ്ങളെ അമേരിക്ക ചോദ്യംചെയ്യുകയും ചെയ്തിരുന്നു.ഇന്ത്യക്കൊപ്പം സ്വിറ്റ്‌സര്‍ലന്‍ഡിനെയും പട്ടികയില്‍നിന്ന് പുറത്താക്കിയിട്ടുണ്ട്. ചൈന, ജപ്പാന്‍, ദക്ഷിണ കൊറിയ, ജര്‍മനി, ഇറ്റലി, അയര്‍ലന്‍ഡ്, സിംഗപ്പൂര്‍, മലേഷ്യ, വിയറ്റ്‌നാം തുടങ്ങിയ രാജ്യങ്ങളാണ് പട്ടികയിലുള്ളത്.ഇന്ത്യയുടെയും സ്വിറ്റ്‌സര്‍ലന്‍ഡിന്റെയും ഫോറിന്‍ എക്‌സ്‌ചേഞ്ച് പര്‍ച്ചേസുകള്‍ 2018ല്‍ കാര്യമായി കുറഞ്ഞിട്ടുണ്ട്. ഇതാണ് പട്ടികയില്‍നിന്നു നീക്കാന്‍ കാരണമായത്. 2017ല്‍ വിദേശനാണ്യ കരുതല്‍ ശേഖരം ഇന്ത്യ വര്‍ധിപ്പിച്ചിരുന്നു. പിന്നീട് 2018ല്‍ റിസര്‍വ് ബാങ്ക് കരുതല്‍ ശേഖരത്തിന്റെ നല്ലൊരു ഭാഗം വിറ്റു. 2018 മേയില്‍ പട്ടികയില്‍ ഇന്ത്യയെ ഉള്‍പ്പെടുത്തിയതിനുശേഷം വിദേശനാണ്യ കരുതല്‍ ശേഖരം കുറഞ്ഞതിനാല്‍ ഒക്ടോബറില്‍ മുന്നറിയിപ്പു നല്കിയിരുന്നു. എന്നാല്‍, കഴിഞ്ഞ ദിവസം പുറത്തുവിട്ട രണ്ടാം റിപ്പോര്‍ട്ടിലും നിശ്ചിത കരുതല്‍ശേഖരം സൂക്ഷിക്കാന്‍ ഇന്ത്യക്കു കഴിയാത്തതാണു പുറത്താക്കാന്‍ കാരണം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍