നീരവ് മോദിയുടെ ജാമ്യാപേക്ഷ നാലാംതവണയും തള്ളി

ലണ്ടന്‍: പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് 13000 കോടിരൂപയുടെ തട്ടിപ്പ് നടത്തി രാജ്യവിട്ട വജ്രവ്യാപാരി നീരവ് മോദിയുടെ ജാമ്യാപേക്ഷ നാലാംതവണയും ലണ്ടന്‍ വെസ്റ്റ് മിനിസ്റ്റര്‍ കോടതി തള്ളി. നീരവ് മോദിയെ ജൂണ്‍ 27വരെ റിമാന്‍ഡ് ചെയ്തു. ജാമ്യം അനുവദിച്ചാല്‍ രാജ്യം വിടാന്‍ ശ്രമിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് ജാമ്യം നിഷേധിച്ചത്. ലണ്ടനില്‍ ഒളിവില്‍ കഴിയവെ മദ്ധ്യ ലണ്ടനിലെ മെട്രോ ബാങ്കില്‍ അക്കൗണ്ട് തുടങ്ങാന്‍ ശ്രമിച്ച നീരവ് മോദിയെ സ്‌കോര്‍ട്ട്‌ലന്റ് യാര്‍ഡ് പൊലീസ് മാര്‍ച്ച് 19നാണ് അറസ്റ്റ് ചെയ്തത്. വാന്‍ഡ്‌സ് വര്‍ത്ത് ജയിലിലാണ് 48കാരനായ നീരവ് മോദിയെ പാര്‍പ്പിച്ചിരിക്കുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍