പിങ്ക് പോലീസ് സേവനം വയനാട്ടിലും

കല്‍പ്പറ്റ: സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷിതത്വം മുന്‍നിര്‍ത്തി സംസ്ഥാനത്തു വിവിധ ജില്ലകളില്‍ ആരംഭിക്കുകയും പൊതുജനശ്രദ്ധ നേടുകയും ചെയ്ത പിങ്ക് പോലീസിന്റെ സേവനം വയനാട്ടിലും തുടങ്ങി. തുടക്കത്തില് കല്‍പ്പറ്റയിലാണ് പിങ്ക് പോലീസിന്റെ സേവനം ഉണ്ടാകുക. ഇതിനു പ്രത്യേകമായി വനിതാ പോലീസ് സ്‌ക്വാഡ് രൂപീകരിച്ചു. രാവിലെ എട്ടു മുതല്‍ രാത്രി എട്ടു വരെയാണ് പിങ്ക് പോലീസ് സേവനം. 
പട്രോളിംഗ് വാഹനത്തില്‍ വനിതാ എസ്‌ഐയും എസ്‌സിപിഒയും രണ്ടു സിപിഒമാരും ഉണ്ടാകും. ആളുകള്‍ കൂടുതല്‍ കൂടുന്ന സ്ഥലങ്ങള്‍, ബസ് സ്റ്റാന്‍ഡുകള്‍, സ്‌കൂള്‍, കോളജ് പരിസരങ്ങള്‍, പാര്‍ക്കുകള്‍, മറ്റു വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ ഇനി പിങ്ക് പോലീസിന്റെ സാന്നിധ്യം ഉണ്ടാകും. സ്ത്രീകളില്‍ ആത്മവിശ്വാസം വര്‍ധിക്കുന്നതിനും സുരക്ഷിതത്വബോധം ഉളവാകുന്നതിനും പിങ്ക് പോലീസ് സേവനം സഹായകമാകുമെന്നു ജില്ലാ പോലീസ് മേധാവി പറഞ്ഞു. പിങ്ക് പോലീസ് നമ്പര്‍: 9497987202.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍