അക്ഷയ കേന്ദ്രങ്ങളിലെ ആധാര്‍ എന്റോള്‍മെന്റ് തടസ്സപ്പെടുന്നു

 പാലക്കാട്: അക്ഷയ ജില്ലാ ഓഫീസില്‍ നിന്നും സമയബന്ധിതമായി സാങ്കേതിക സഹായം ലഭിക്കാത്തതുകൊണ്ടും സോഫ്റ്റുവെയര്‍ അപ്‌ഡേഷനിലെ പ്രശ്‌നങ്ങള്‍ മൂലവും ജില്ലയിലെ അക്ഷയകേന്ദ്രങ്ങളിലൂടെയുള്ള ആധാര്‍ എന്റോള്‍മെന്റ് തടസപ്പെടുകയാണ്. എന്റോള്‍മെന്റ് തടസ്സപ്പെടുന്ന സാഹചര്യം ഒഴിവാക്കാനായി സമയബന്ധിതമായി സാങ്കേതികസഹായം നല്‍കാന്‍ അക്ഷയ ജില്ലാ ഓഫീസ് തയ്യാറാകണമെന്ന് അസോസിയേഷന്‍ ഓഫ് ഐ.ടി എംപ്ലോയീസ്( സിഐടിയു ) ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. അല്ലാത്ത പക്ഷം സമരപരിപാടികളിലേക്ക് നീങ്ങാന്‍ എ ഐ ടി ഇ നിര്‍ബന്ധിതമാകും എന്നും അറിയിച്ചു. യോഗത്തില്‍ ജില്ലാ പ്രസിഡന്റ് സുരേഷ് ബാബു അധ്യക്ഷത വഹിച്ചു, സെക്രട്ടറി വി.ടി.ശോഭന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. എം.ഹരിദാസ്, കെ.നാരായണന്‍, ജയപ്രകാശ്, ഷിബി.ടി.ആര്‍, എ.ശിവരാമന്‍, അബ്ദുള്‍ സമദ്, മുരളീധരന്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍