വൈറ്റ് ഹൗസിനു പുറത്ത് ഇന്ത്യക്കാരന്‍ ജീവനൊടുക്കി; മരണം കഞ്ചാവ് ലഹരിയില്‍

വാഷിംഗ്ടണ്‍: യുഎസ് പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസിനു മുന്നില്‍ ഇന്ത്യക്കാരന്‍ തീ കൊളുത്തി ജീവനൊടുക്കി. ബുധനാഴ്ചയായിരുന്നു സംഭവം. അര്‍ണാബ് ഗുപ്ത എന്ന യുവാവാണ് ജീവനൊടുക്കിയത്. മേരിലാന്‍ഡിലെ ബെഥെസ്ഡ സ്വദേശിയാണ്. വൈറ്റ് ഹൗസിനു സമീപം ധാരാളം വിനോദയാത്രികര്‍ എത്തിച്ചേരാറുള്ള സ്ഥലത്തുവച്ചാണ് യുവാവ് തീ കൊളുത്തിയത്. ഉടന്‍തന്നെ നാഷണല്‍ പാര്‍ക്ക് ഉദ്യോഗസ്ഥരും പോലീസും ചേര്‍ന്ന് ഇയാള്‍ക്ക് പ്രഥമ ശ്രുശൂഷ നല്‍കുകയും അടുത്തുള്ള ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു. ശരീരത്തില്‍ 85 ശതമാനവും പൊള്ളലേറ്റ അര്‍ണാബ് പിന്നീട് ആശുപത്രിയില്‍ മരിച്ചു. അര്‍ബാബ് തീകൊളുത്തുന്നതിന്റെ ദൃശ്യങ്ങള്‍ ഇംഗ്ലീഷ് മാധ്യമങ്ങള്‍ പുറത്തുവിട്ടു. അധികൃതര്‍ ഓടിയെത്തുമ്പോഴും തീപിടിച്ച ശരീരവുമായി നിവര്‍ന്നു നില്‍ക്കുകയായിരുന്നു ഇയാള്‍. യുഎസ് സീക്രട്ട് സര്‍വീസ് ജീവനക്കാരന്‍ ഫയര്‍ എക്സ്റ്റിംഗ്യൂഷര്‍ ഉപയോഗിച്ച് തീ കെടുത്താന്‍ ശ്രമിക്കുന്നത് പ്രചരിക്കുന്ന ദൃശ്യങ്ങളിലുണ്ട്. കെ2 എന്ന ലഹരിമരുന്ന് ഉപയോഗിച്ചശേഷമാണ് അര്‍ണാബ് ജീവനൊടുക്കിയതെന്ന് പോലീസ് സൂചന നല്‍കി. കഞ്ചാവിന്റെ മറ്റൊരു വകഭേദമാണ് കെ2. ഇയാള്‍ ജീവനൊടുക്കാനുണ്ടായ കാരണം വ്യക്തമല്ല. അര്‍ണാബിന്റെ കുടുംബം ബുധനാഴ്ച രാവിലെ മുതല്‍ ഒളിവിലാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. രണ്ടു മാസത്തിനിടെ ഇതു രണ്ടാം തവണയാണ് വൈറ്റ് ഹൗസിനു സമീപം ഇത്തരത്തിലുള്ള സംഭവം അരങ്ങേറുന്നത്. ഏപ്രില്‍ 12നു ഇലക്ട്രിക് സ്‌കൂട്ടറിലെത്തിയ ഒരാള്‍ വൈറ്റ് ഹൗസിനു സമീപം തന്റെ ജാക്കറ്റിനു തീ കൊളുത്തിയിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍