സെയ്ഫില്‍ അനുശ്രീയും അപര്‍ണയും

സിജു വിത്സനും അനുശ്രീയും അപര്‍ണ ഗോപിനാഥും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച് നവാഗതനായ പ്രദീപ് കാളീപുരത്ത് സംവിധാനം ചെയ്യുന്ന സെയ് ഫ് കൊച്ചിയില്‍ ആരംഭിച്ചു. ദിവ്യ പിള്ള, മിഥുന്‍ രമേഷ്, ഹരീഷ് പേരടി, ലക്ഷ്മി പ്രിയ, കൃഷ്ണ ചന്ദ്രന്‍, അഞ്ജലി നായര്‍,അംബിക റാവു എന്നിവരാണ് മറ്റു താരങ്ങള്‍. എപ്പിഫാനി എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ ഷാജി പല്ലാരി മംഗലവും സര്‍ജു മാത്യുവും ചേര്‍ന്ന് നിര്‍മ്മിക്കുന്ന സിനിമയുടെ ക്യാമറ നീല്‍ ഡി കുഞ്ഞയാണ്. ഷാജി പല്ലാരിമംഗലം തിരക്കഥ എഴുതുന്നു. ഗാനങ്ങള്‍ അരുണ്‍ ആലാട്ട്, സംഗീതം രാഹുല്‍ സുബ്രഹ്മണ്യം.അതേസമയം സിജു വിത്സന്‍ , വിനയ് ഫോര്‍ട്ട് എന്നിവരെ നായകരാക്കി നവാഗതനായ മനോജ് നായര്‍ സംവിധാനം ചെയ്യുന്ന വാര്‍ത്തകള്‍ ഇതുവരെ റിലീസിന് ഒരുങ്ങുകയാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍