യുഎസില്‍ വീണ്ടും സ്‌കൂളില്‍ വെടിവയ്പ്;

 സഹപാഠികള്‍ക്കു നേരെ കൗമാരക്കാരന്‍ നിറയൊഴിച്ചു, ഒരാള്‍ മരിച്ചു ലോസ് ആഞ്ചെലെസ്: യുഎസിലെ സ്‌കൂളില്‍ വീണ്ടും വെടിവയ്പ്. കൗമാരക്കാരനായ വിദ്യാര്‍ഥി സഹപാഠികള്‍ക്കു നേരെ നടത്തിയ വെടിവയ്പില്‍ ഒരു വിദ്യാര്‍ഥി കൊല്ലപ്പെട്ടു. 15 പേര്‍ക്ക് പരിക്കേറ്റു. എട്ടു പേരുടെ നില ഗുരുതരമാണ്. ചൊവ്വാഴ്ച യുഎസിലെ കൊളറാഡോയിലാ യിരുന്നു  സംഭവം. സ്‌കൂള്‍ ജീവനക്കാര്‍ക്കോ അധ്യാപകര്‍ക്കോ പരിക്കേറ്റതായി അറിവില്ല. കൊളറാഡോ ലാന്‍ഡ്‌സ് റാഞ്ച് എസ്ടിഇഎം സ്‌കൂളിലാണ് വെടിവയ്പുണ്ടായത്. സംഭവുമായി ബന്ധപ്പെട്ട് ഈ സ്‌കൂളിലെ തന്നെ വിദ്യാര്‍ഥിയായ ഡെവണ്‍ എറിക്‌സണ്‍ (18) നെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവസ്ഥലത്തുനിന്നും കൈത്തോക്ക് കണ്ടെടുത്തിട്ടുണ്ട്. ആരെയെങ്കിലും ലക്ഷ്യംവച്ചാണോ ആക്രമണം നടന്നതെന്ന് വ്യക്തമല്ലെന്ന് ഡഗ്ലസ് കൗണ്ടി ഷെരീഫ് ടോണി സ്പര്‍ലോക് പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍