കര്‍ണാടകത്തില്‍ ബി.ജെ.പി സര്‍ക്കാര്‍ രൂപീകരിക്കാനുള്ള എല്ലാ സാഹചര്യങ്ങളും ഒരുങ്ങുന്നുണ്ടെന്ന് യെദ്യൂരപ്പ

ന്യൂഡല്‍ഹി: കര്‍ണാടകത്തില്‍ ബി.ജെ.പി സര്‍ക്കാര്‍ രൂപീകരിക്കാനുള്ള എല്ലാ സാഹചര്യങ്ങളും നിലനില്‍ക്കുന്നുണ്ടെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ ബി.എസ് യെദ്യൂരപ്പ. സംസ്ഥാനത്തെ ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മണ്ഡലങ്ങളായ കുണ്ട്‌ഗോല്‍, ചിഞ്ചോലി എന്നിവിടങ്ങളില്‍ പാര്‍ട്ടി അണികള്‍ വളരെ ഒത്തൊരുമയോടെയാണ് പ്രവര്‍ത്തിക്കുന്നതെന്നും, അതുകൊണ്ടുതന്നെ രണ്ടിടങ്ങളിലും വിജയം സുനിശ്ചിതമാണെന്ന് യെദ്യൂരപ്പ പറഞ്ഞു. 'എനിക്ക് വളരെ ആത്മവിശ്വാസമുണ്ട് ഈ തിരഞ്ഞെടുപ്പില്‍ വലിയ മാര്‍ജിനില്‍ തന്നെ ഞങ്ങള്‍ വിജയിക്കുമെന്ന്. വേണുഗോപാലല്ല ആരുതന്നെ വന്നാലും ബി.ജെ.പി പ്രവര്‍ത്തകരുടെ ആവേശം ചോര്‍ത്താന്‍ കഴിയില്ല. ഞങ്ങള്‍ എല്ലാവരും ഒരേമനസോടെയാണ് പ്രവര്‍ത്തിക്കുന്നത്. ബി.ജെ.പി സര്‍ക്കാര്‍ രൂപീകരിക്കാനുള്ള എല്ലാ സാഹചര്യങ്ങളും കര്‍ണാടകയില്‍ ഒരുങ്ങി വരുന്നുണ്ട്. ഇനി എന്തെങ്കിലും അട്ടിമറിയ്ക്ക് ശ്രമിച്ചാല്‍ പരാജയം കോണ്‍ഗ്രസിനു തന്നെയാകും' യെദ്യൂരപ്പ പറഞ്ഞു.സംസ്ഥാനത്ത് നിലനില്‍ക്കുന്ന കോണ്‍ഗ്രസ് ജെ.ഡി.എസ് ബന്ധത്തിന്റെ ആയുസ് 20 എം.എല്‍.എമാരുടെ കൈയിലാണെന്ന് കഴിഞ്ഞ ദിവസം യെദ്യൂരപ്പ പരാമര്‍ശിച്ചിരുന്നു. അത് മേയ് 23വരെ മാത്രമായിരിക്കുമെന്നും ബി.ജെ.പി അദ്ധ്യക്ഷന്‍ വ്യക്തമാക്കിയിരുന്നു. സംസ്ഥാനത്ത് ഇപ്പോള്‍ അലയടിക്കുന്നത് ബി.ജെ.പി തരംഗമാണെന്നും യെദ്യൂരപ്പ പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍