നവജ്യോതി ശ്രീകരുണാകരഗുരു ലോകത്തിന് പുതിയ കാഴ്ച്ചപ്പാട് നല്‍കി: മന്ത്രി

പോത്തന്‍കോട്: എല്ലാ മതങ്ങളുടെയും ആത്മസത്ത ഒരുബിന്ദുവില്‍ കേന്ദ്രീകരിപ്പിച്ച് ഒരു പുതിയ കാഴ്ച്ചപ്പാട് ലോകത്തിന് തുറന്നു നല്‍കിയ ജ്ഞാനിയാണ് നവജ്യോതി ശ്രീകരുണാകരഗുരുവെന്ന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍. നവജ്യോതി ശ്രീകരുണാകരഗുരു ലോകത്തിന് ഒരു പുതിയ കാഴ്ച്ചപ്പാട് നല്‍കിയെന്ന് അദ്ദേഹം പറഞ്ഞു. ശാന്തിഗിരി ആശ്രമ സ്ഥാപക ഗുരു നവജ്യോതി ശ്രീകരുണാകരഗുരു ആദി സങ്കല്‍പ്പത്തില്‍ ലയിച്ചതിന്റെ 20 ാം വാര്‍ഷിക ദിനമായ ഇന്നലെ ശാന്തിഗിരിയില്‍ നവഒലി ജ്യോതിര്‍ദിനം സര്‍വ്വ മംഗള സുദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി നടത്തിയ സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സി.ദിവാകരന്‍ എംഎല്‍എ അധ്യക്ഷതവഹിച്ചു. ശാന്തിഗിരി വജ്രജൂബിലി ആഘോഷങ്ങളുടെ ഭാഗാമായി നടത്തിയ പരിപാടിയില്‍ അന്താരാഷ്ട്ര യോഗാ മൂവ്‌മെന്റ് സ്ഥാപകന്‍ എച്ച്. എച്ച്. ഗുരുദിലീപ്ജി മഹാരാജ് മുഖ്യാതിഥിയായിരുന്നു. ശാന്തിഗിരി ആദ്ധ്യാത്മിക മാസിക തമിഴ് പതിപ്പ് മുന്‍ ഡെപ്യൂട്ടി സ്പീക്കര്‍ പാലോട് രവി മുന്‍ എംഎല്‍എ കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍ക്ക് നല്‍കി പ്രകാശനം ചെയ്തു .

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍