ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷം കിട്ടുന്ന കാലം അവസാനിച്ചെന്ന് ഹര്‍സീമൃത് കൗര്‍ ബാദല്‍

ന്യൂഡല്‍ഹി:ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷം കിട്ടുന്ന കാലം അവസാനിച്ചെന്ന് കേന്ദ്ര മന്ത്രി ഹര്‍സീമൃത് കൗര്‍ ബാദല്‍. എന്നാല്‍ കേന്ദ്രത്തില്‍ എന്‍.ഡി.എയുടെ നേതൃത്വത്തില്‍ ഉള്ള സര്‍ക്കാര്‍ തന്നെ അധികാരത്തില്‍ വരും. കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് ഇത്തവണ എം.പിമാരുടെ എണ്ണത്തില്‍ മാറ്റം വന്നേക്കാമെന്നും പഞ്ചാബ് ബട്ടിന്‍ഡയിലെ അകാലി ദള്‍ സ്ഥാനാര്‍ത്ഥി ഹര്‍സീമൃത് കൗര്‍ പറഞ്ഞു. പഞ്ചാബില്‍ ഏറ്റവും കടുത്ത മത്സരം നടക്കുന്ന മണ്ഡലമാണ് ബട്ടിന്‍ഡ. കേന്ദ്രമന്ത്രിയും അകാലിദള്‍ സ്ഥാനാര്‍ഥിയുമായ ഹര്‍സീമൃത് കൗര്‍ ബാദലും കോണ്‍ഗ്രസ് സ്ഥാനാര്‍ഥി രാജ വഡിങ്കും തമ്മിലാണ് ഇവിടെ ഏറ്റുമുട്ടുന്നത്. ബാദല്‍ കുടുംബത്തിന്റെ സ്വന്തം മണ്ഡലമായ ഭട്ടിന്‍ഡയില്‍ നിന്ന് ഹര്‍സീമൃത് കൗര്‍ ഇത് മൂന്നാം തവണയാണ് മത്സരിക്കുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷം കിട്ടുന്ന കാലം അവസാനിച്ചത് ഹര്‍സീമൃത് കൗര്‍ പറഞ്ഞു. എന്നാല്‍ എന്നാല്‍ എന്‍.ഡി.എയുടെ നേതൃത്വത്തില്‍ ഉള്ള ഉള്ള സര്‍ക്കാര്‍ തന്നെ അധികാരത്തില്‍ വരുമെന്നും അവര്‍ വ്യക്തമാക്കി.മറ്റ് സംസ്ഥാനങ്ങളില്‍ കര്‍ഷക പ്രശ്‌നങ്ങള്‍ ചര്‍ച്ചയാകുന്നില്ല എന്ന് പറയുന്നവരോട് മറുപടി പറയാനില്ല. പഞ്ചാബില്‍ കര്‍ഷക പ്രശ്‌നങ്ങള്‍ വലിയ രീതിയിലുള്ളതിനാലാണ് ഇത്തരം വിഷയങ്ങള്‍ തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയാക്കുന്നത്. ഭട്ടിന്‍ഡിയില്‍ ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ഥി ബാല്‍ജിന്ദര്‍ കൗര്‍ , വിമത എ.എ.പി നേതാവും പഞ്ചാബ് ഏകതാ പാര്‍ട്ടി നേതാവ് സുഖ് പാല്‍ സിങ്ങും പിടിക്കുന്ന വോട്ടുകള്‍ നിര്‍ണ്ണായകമാകും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍