കമലിന്റെ പ്രസ്താവനയോട് പ്രതികരിക്കാതെ രജനീകാന്ത്

ചെന്നൈ: മക്കള്‍ നീതി മയ്യം നേതാവ് കമല്‍ഹാസന്റെ വിവാദ പ്രസ്താവനയോട് ഇപ്പോള്‍ പ്രതികരിക്കാനില്ലെന്ന് നടന്‍ രജനീകാന്ത്. കമലിന്റെ വാക്കുകളേക്കുറിച്ച് ഇപ്പോള്‍ ഒന്നും പറയുന്നില്ലെന്നും ആവശ്യമായി വന്നാല്‍ പിന്നീട് ആകാം എന്നുമായിരുന്നു രജനിയുടെ പ്രതികരണം. സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ ഭീകരവാദി മഹാത്മാ ഗാന്ധിയുടെ കൊലയാളിയായ നാഥുറാം ഗോഡ്‌സെയാണെന്ന കമലിന്റെ പ്രസ്താവനയാണ് വിവാദമായത്. തമിഴ്‌നാട്ടിലെ അറവാകുറിച്ചി നിയമസഭാ മണ്ഡലത്തില്‍ മക്കള്‍ നീതി മയ്യം സ്ഥാനാര്‍ഥി എസ്. മോഹന്‍ രാജിനു വേണ്ടി തെരഞ്ഞെടുപ്പു പ്രചാരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍