ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊന്നു

തിരുവനന്തപുരം: കരകുളത്ത് ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊലപ്പെടുത്തി.മുല്ലശ്ശരി ആനൂര്‍ മടപ്പാട് സജീവിന്റെ ഭാര്യ സ്മിതയാണ് (38) ഇന്നു പുലര്‍ച്ചെ കൊല്ലപ്പെട്ടത്. സംഭവത്തിനുശേഷം ഭര്‍ത്താവ് സജീവ് നെടുമങ്ങാട് പോലീസില്‍ കീഴടങ്ങി.കൂലിപ്പണിക്കാരനായ സജീവ് മദ്യപിച്ചു സ്ഥിരമായി സ്മിതയുമായി വഴക്കിടാറുണ്ടായിരുന്നു. ഇന്നലെ രാത്രിയും ബഹളം കേട്ടെങ്കിലും നാട്ടുകാര്‍ ശ്രദ്ധിച്ചില്ല .സജീവ് കീഴടങ്ങിയതോടെയാണ് കൊലപാതക വിവരം പുറത്തറിയുന്നത്.പത്താംക്ലാസില്‍ പഠിക്കുന്ന പാര്‍വ്വതി,ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനി ഭദ്ര എന്നിവരാണ് മക്കള്‍.കുട്ടികളെ മുറിയില്‍ പൂട്ടിയിട്ടാണ് കൊലപാതകം. 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍