ആരാധകര്‍ക്ക് ബിഗ് സര്‍പ്രൈസ്; കമന്റേറ്ററായി സച്ചിന്‍ അരങ്ങേറ്റം കുറിക്കുന്നു

ലണ്ടന്‍: ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ണ്ടുല്‍ക്കര്‍ വീണ്ടും അരങ്ങേറ്റം കുറിക്കുന്നു. കേട്ടിട്ട് അദ്ഭുതപ്പെട്ടോ എന്നാല്‍ അറിഞ്ഞോളൂ, കമന്റേറ്ററുടെ റോളിലാണ് ഇതിഹാസ താരം അരങ്ങേറ്റം കുറിക്കാന്‍ പോകുന്നത്. ഓവലില്‍ നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ ഇംഗ്ലണ്ടും ദക്ഷിണാഫ്രിക്കയും ഏറ്റുമുട്ടുമ്പോള്‍ കമന്ററി ബോക്‌സില്‍ സച്ചിനുമുണ്ടാകും. സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ ഉച്ചയ്ക്ക് 1.30 മുതലുള്ള പ്രീഷോയിലാണ് കളി വിലയിരുത്താന്‍ ക്രിക്കറ്റ് വിദഗ്ധനായി സച്ചിനെത്തുക. ഇംഗ്ലീഷിലും ഹിന്ദിയിലുമായി നടക്കുന്ന പരിപാടിയില്‍ 'സച്ചിന്‍ ഓപ്പണ്‍സ് എഗെയിന്‍' എന്നാണ് സച്ചിന്റെ സെഷന്റെ പേര്. മറ്റു മുന്‍ താരങ്ങളും സച്ചിനൊപ്പം പരിപാടിയില്‍ പങ്കെടുക്കും. ഇന്ത്യക്ക് വേണ്ടി ആറു ലോകകപ്പുകള്‍ കളിച്ച താരം 2,278 റണ്‍സ് വാരിക്കൂട്ടി. 2003ല്‍ 11 ഇന്നിംഗ്‌സില്‍ നിന്നും 673 റണ്‍സാണ് സച്ചിന്‍ വാരിക്കൂട്ടിയത്. 24 വര്‍ഷത്തെ ക്രിക്കറ്റ് കരിയറില്‍ 34,357 റണ്‍സാണ് ഇതിഹാസ താരത്തിന്റെ സമ്പാദ്യം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍