സ്മൃതി ആള്‍ പുലിയാണ്

ന്യൂഡല്‍ഹി: അമേഠി ഇത്തവണ കോണ്‍ഗ്രസിനെ ചതിച്ചു. പകരം സ്മൃതി ഇറാനിയെന്ന ബിജെപി യുടെ പെണ്‍പുലിയെ പിന്തുണ ച്ചു. ഫലമോ, അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പരാജയപ്പെട്ടു. 2014ല്‍ രാഹുലിനോട് തോറ്റ സ്മൃതിക്ക് ഇത് മധുരപ്രതി കാരം.വന്‍ അട്ടിമറി 2004 മുതല്‍ രാഹുല്‍ ഗാന്ധി പ്രതിനിധീ കരിക്കുന്ന മണ്ഡലമാണ് അമേഠി. കഴിഞ്ഞ മൂന്നുതവണയും എതിര്‍സ്ഥാനാര്‍ത്ഥികളെ ബഹുദൂരം പിന്നിലാക്കിയായിരുന്നു രാഹുലിന്റെ വിജയം. പക്ഷേ, ഇത്തവണ രാഹുലിന് പിഴച്ചു. പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാട്ടിയിട്ടും രാഹുലിനൊപ്പം അമേഠി നിന്നില്ല.എളുപ്പവഴിയില്‍ നേടിയതല്ല സ്മൃതി ഈ വിജയം. കഴിഞ്ഞതവണ തോറ്റെങ്കിലും അന്നുമുതല്‍ സ്മൃതി 2019 ലക്ഷ്യംവച്ച് അമേഠിയില്‍ ചുറ്റിത്തിരിയുകയായിരുന്നു. മണ്ഡലത്തില്‍ രാഹുലിന്റെ അസാന്നിദ്ധ്യം ചര്‍ച്ച ചെയ്യപ്പെട്ട ഇടങ്ങളിലെല്ലാം സ്മൃതിയുടെ സാന്നിദ്ധ്യവും ചര്‍ച്ച ചെയ്യപ്പെട്ടു. രാഹുല്‍ മണ്ഡലത്തിനുേവണ്ടി ഒന്നുംചെയ്യുന്നില്ലെന്നും താന്‍ അവര്‍ക്കൊപ്പമാണെന്നും സ്മൃതി ആവര്‍ത്തിച്ച് പറഞ്ഞുകൊണ്ടേയിരുന്നു. അമേഠിയിലെ അടിസ്ഥാന സൗകര്യ ദൗര്‍ലഭ്യവും വികസനമില്ലായ്മയുമൊക്കെ സ്മൃതി ആയുധമാക്കി. തിരഞ്ഞെടുപ്പ് അടുത്തതോടെ താത്കാലിക സിനിമാകൊട്ടകകള്‍ ഉണ്ടാക്കി സ്മൃതി അമേഠിക്കാരെ സിനിമ കാണിച്ചു. അതും ദേശസ്‌നേഹം വിഷയമാക്കിയ 'ഉറിദ സര്‍ജിക്കല്‍ സ്‌ട്രൈക്ക്' എന്ന സിനിമ. അങ്ങനെ നിരന്തരം അഞ്ചുവര്‍ഷത്തെ പ്രയത്‌നഫലമായി നേടിയതാണ് രാഹുലിനെതിരെയുള്ള സ്മൃതിയുടെ ഈ മധുരവിജയം. അതുവഴി തകര്‍ന്നുപോയത് കോണ്‍ഗ്രസിന്റെ വലിയ ആത്മവിശ്വാസങ്ങളിലൊന്നായ അമേഠിയാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍