ദുബായി വിമാനത്താവളത്തിനു സമീപം ചെറു വിമാനം തകര്‍ന്നു വീണു; നാലു പേര്‍ മരിച്ചു

ദുബായ്: ദുബായി വിമാനത്താവളത്തിനു സമീപം ചെറു വിമാനം തകര്‍ന്ന് നാലു പേര്‍ മരിച്ചു. മൂന്നു ബ്രിട്ടീഷുകാരും ഒരു ദക്ഷിണാഫ്രിക്കക്കാരനുമാണ് മരിച്ചത്. ബ്രിട്ടണില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന ഡയമണ്ട് എയര്‍ക്രാഫ്‌റ്റെന്ന നാലു പേര്‍ക്ക് സഞ്ചരിക്കാവുന്ന ചെറുവിമാനമാണ് തകര്‍ന്നത്.ദുബായ് ഇന്റര്‍നാഷണല്‍ ഹബിനു തെക്ക് അഞ്ച് കിലോമീറ്റര്‍ മാറിയായിരുന്നു അപകടം ഉണ്ടായത്. വിമാനത്തില്‍ രണ്ട് പൈലറ്റുമാരും രണ്ട് യാത്രക്കാരുമാണ് ഉണ്ടായിരുന്നത്. 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍