നവ്‌ജ്യോത് സിംഗ് സിദ്ദുവിന് നേരെ ചെരുപ്പേറ്; സ്ത്രീ പിടിയില്‍

റോത്തക്ക്: പഞ്ചാബ് മന്ത്രി നവ്‌ജ്യോത് സിംഗ് സിദ്ദുവിന് നേരെ ചെരുപ്പേറ്. ഹരിയാനയിലെ റോത്തക്കില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഒരു സ്ത്രീ സിദ്ദുവിന് നേരെ സ്ലിപ്പര്‍ എറിയുകയായിരുന്നു. സ്ത്രീയെ പോലീസ് അറസ്റ്റ് ചെയ്തു. ഹരിയാന മുന്‍ മുഖ്യമന്ത്രി ഭൂപീന്ദര്‍ സിംഗ് ഹൂഡ മകനും റോത്തക്കിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുമായ ദീപേന്ദര്‍ ഹൂഡയുടെ പ്രചാരണ യോഗത്തില്‍ സംസാരിക്കുമ്പോഴായിരുന്നു സംഭവം. ഇതിനിടെ മോദി, മോദി എന്ന മുദ്രാവാക്യം വിളിയുമായി ഒരുകൂട്ടമാളുകള്‍ പ്രതിഷേധിച്ചു. ആ സമയം സ്ത്രീ ചെരുപ്പ് വലിച്ചെറിയുകയായിരുന്നു. ചെരുപ്പ് സിദ്ദുവിന്റെ ദേഹത്തു തട്ടിയില്ല. ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ആറാംഘട്ടമായ മേയ് 12നാണ് റോത്തക്കില്‍ വോട്ടെടുപ്പ്. ജാട്ട് ശക്തികേന്ദ്രമായ മണ്ഡലത്തില്‍ അരവിന്ദ് സിംഗാണ് ബിജെപി സ്ഥാനാര്‍ഥി. 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍