പ്രധാനമന്ത്രി പദം കോണ്‍ഗ്രസ്സിന് വേണമെന്നില്ല:ഗുലാം നബി

പാറ്റ്‌ന: എന്‍ഡിഎ സര്‍ക്കാര്‍ വീണ്ടും അധികാരത്തിലെത്താതിരിക്കാന്‍ പ്രതിപക്ഷ കക്ഷികളുമായി ഏതു നീക്കത്തിനും തയാറെന്ന് കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ്. എന്‍ഡിഎ വീണ്ടും അധികാരത്തില്‍ എത്തുന്നത് തടയുകയാണ് ലക്ഷ്യം. പ്രധാനമന്ത്രി പദം കിട്ടിയില്ലെങ്കിലും പ്രശ്‌നമില്ലെന്നും പാറ്റ്‌നയില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവെ അദ്ദേഹം പറഞ്ഞു. അതേസമയം, പ്രതിപക്ഷ കക്ഷികള്‍ക്കിടയില്‍ ധാരണയായാല്‍ നേതൃത്വം ഏറ്റെടുക്കാന്‍ തയാറാണെന്നും ഗുലാം നബി ആസാദ് വിശദമാക്കി. മേയ് 21 ന് കോണ്‍ഗ്രസ് വിളിച്ചുചേര്‍ത്ത പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തില്‍ പ്രമുഖ നേതാക്കള്‍ പങ്കെടുക്കില്ലെന്ന് അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് നിലപാട് മയപ്പെടുത്തി കോണ്‍ഗ്രസ് രംഗത്തെത്തിയിരിക്കുന്നത്. ഇതിനിടെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് പ്രതീക്ഷിച്ച മുന്നേറ്റം ഉണ്ടാക്കാന്‍ സാധിക്കില്ല എന്ന വിലയിരുത്തലുകളും പുറത്തുവരുന്നുണ്ട്. ഈ സാഹചര്യത്തില്‍ പ്രധാനമന്ത്രി പദം അടക്കം മറ്റ് പാര്‍ട്ടികള്‍ക്ക് വിട്ടുനല്‍കി സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ശ്രമമാണ് കോണ്‍ഗ്രസ് നടത്തുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍