മോദിയും അമിത്ഷായും മുതിര്‍ന്ന നേതാവ് മുരളി മനോഹര്‍ ജോഷിയുമായി കൂടിക്കാഴ്ച നടത്തി

ന്യൂഡല്‍ഹി: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വലിയ നേട്ടമുണ്ടാക്കിയതിനു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായും ബിജെപിയുടെ മുതിര്‍ന്ന നേതാവ് മുരളി മനോഹര്‍ ജോഷിയുമായി കൂടിക്കാഴ്ച നടത്തി. മുതിര്‍ന്ന നേതാക്കളുടെ അനുഗ്രഹം തേടിയാണ് ഇരുവരും എത്തിയതെന്നും തെരഞ്ഞെടുപ്പില്‍ മോദിയുടെയും അമിത് ഷായുടെയും നേതൃത്വത്തില്‍ പാര്‍ട്ടി നേടിയത് മാന്ത്രിക വിജയമാണെന്നു നേതാക്കള്‍ അഭിപ്രായപ്പെട്ടു. എല്‍.കെ. അഡ്വാനിയെയും മുരളി മനോഹര്‍ ജോഷിയെയും സന്ദര്‍ശിച്ചത് പ്രധാനമന്ത്രി മോദി ഫോട്ടോ സഹിതം രാവിലെ തന്നെ ട്വീറ്റ് ചെയ്തിരുന്നു. അഡ്വാനി മത്സരിച്ചിരുന്ന ഗുജറാത്തിലെ ഗാന്ധി നഗറില്‍ അമിത് ഷായും മുരളി മനോഹര്‍ ജോഷി മത്സരിച്ചിരുന്ന ഉത്തര്‍പ്രദേശിലെ വാരാണസി നരേന്ദ്ര മോദിയും ഇത്തവണ ഏറ്റെടുത്തത് മുതിര്‍ന്ന നേതാക്കളുടെ വിയോജിപ്പിനു ഇടയാക്കിയിരുന്നതായി നേരത്തെ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍