കെ എസ് ആര്‍ ടി സി ടെര്‍മിനലിലെ അപര്യാപ്തത പരിഹരിക്കണമെന്നാവശ്യം ശക്തം

കോഴിക്കോട്: കെ എസ് ആര്‍ ടി സി ടെര്‍മിനലിലെ അപര്യാപ്തതകള്‍ക്കെതിരെ ജനവികാരം ശക്തമായി വരുകയാണ്.ഈ അവസരത്തില്‍ റെസിഡന്‍സ് അസ്സോസിയേഷനുകളുടെ കുട്ടായ്മയായ റെസിഡന്റ്‌സ് അപ്പെക്‌സ് കൗണ്‍സില്‍ ഓഫ് കോഴിക്കോട് പ്രത്യക്ഷമായി രംഗത്തെത്തിയിരിക്കുകയാണ്.കെ.എസ്.ആര്‍.ടി.സി ബസ് ടെര്‍മിനപ്പുറം ഇതൊരു വ്യാപാര സമൂച്ചയം എന്ന നിലക്കും ജനശ്രദ്ധ ആകര്‍ഷിക്കത്തക്കവിധത്തിലായിരുന്നു ടെര്‍മിനലിനെ കെട്ടിപടുത്തുയര്‍ത്തിയത്.എന്നാല്‍ ഉദ്ദേശിച്ച പോലെ ഒന്നും തന്നെ കട മുറികളെ വിനിയോഗിക്കാന്‍ ആയില്ല.ബസ് പാര്‍ക്കിഗ് അശാസ്ത്രീയ നിര്‍മ്മാണം കാരണം രാത്രി കാലങ്ങളില്‍ മാത്രമല്ല,പകല്‍ സമയത്തും ടെര്‍മിനല്‍ അന്ധകാരാവ്യതമാവുകയാണ്.രാത്രി കാലങ്ങളില്‍ സാമൂഹ്യ ദ്രോഹികള്‍ക്ക് ഇവിടെ കയറി മേയാനും വഴിയൊരുക്കുകയാണ്.കാന്റില്‍ സൗകര്യം ഇല്ലാത്തതും മറ്റൊരു പ്രധാന വെല്ലുവിളിയാണ്.യാത്രക്കാരെ സംബന്ധിച്ചിടത്തോളം മാത്രമല്ല ജിവനക്കാരെ സംബന്ധിച്ചും ഇത് ഒരു പോലെ ബുദ്ധിമുട്ട് ഉണ്ടാക്കുന്നു.ടെര്‍മിനലില്‍ നിന്നും കൂടുതല്‍ അന്തര്‍സംസ്ഥാന അത്യാധുനിക ബസ്സുകള്‍ സര്‍വീസ് നടത്തുന്നതിനോടൊപ്പം തത്തുല്യമായ ആഭ്യന്തര സര്‍വ്വീസുകള്‍ക്കും ആവശ്യമായ സാഹചര്യം ഒരുക്കണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്.നഗരത്തില്‍ കൂടുതല്‍ ലോഫ്‌ളോര്‍ എസി.ബസ്സുകള്‍ സര്‍വ്വീസ്സുകള്‍ നടത്തണം.യാത്രക്കാരുടെ മറ്റൊരു പ്രധാന ആവശ്യമാണ് പാര്‍ക്കിംഗ് ഏരിയക്ക് സമീപത്ത് കാടുപിടിച്ചുക്കിടക്കുന്ന ഒഴിഞ്ഞ സ്ഥലം വൃത്തിയാക്കി യാത്രക്കാര്‍ക്ക് വിശ്രമ സൗകര്യം ഒരുക്കത്തക്കവിധം സജ്ജമാക്കുകയും മോടി പിടിപ്പിക്കുകയും ചെയ്യണമെന്നുള്ളത്.ഈ കാര്യങ്ങളിലെല്ലാം അടിയന്തര ശ്രദ്ധചെലുത്തി ശാശ്വത പരിഹാരം കാണണമെന്നാവശ്യത്തോടെ അപ്പെക്‌സ് കൗണ്‍സില്‍ ഓഫ് കോഴിക്കോടിന്റെ നേതൃത്വത്തില്‍ ഇന്നലെ രാവിലെ കെ.എസ്.ആര്‍.ടി.സി ടെര്‍മിനലില്‍ വെച്ച് യാത്രക്കാരുടെ ഒപ്പ് ശേഖരണം നടത്തി.ഡോ.എം.പി.പത്മനാഭന്‍ ഉദ്ഘാടനം ചെയ്യ്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍