സോഷ്യല്‍ മീഡിയയില്‍ മോദിക്ക് ആരാധകരേറുന്നു

 ന്യൂഡല്‍ഹി: സോഷ്യല്‍ മീഡിയയില്‍ ലോകത്ത് കൂടുതല്‍ ആളുകള്‍ പിന്തുടരുന്ന രാഷ്ട്രീയക്കാരില്‍ രണ്ടാം സ്ഥാനം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്. ഓണ്‍ലൈന്‍ വിസിബിലിറ്റി മാനേജ്‌മെന്റ്, കണ്ടന്റ് മാര്‍ക്കറ്റിംഗ് പ്ലാറ്റ്‌ഫോമായ സെമ്രുഷ് നടത്തിയ പഠനത്തിലാണിത്. അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ബറാക് ഒബാമയാണ് ഒന്നാം സ്ഥാനത്ത്. മോദിക്ക് 11 കോടിയിലധികം ആരാധകരെ കിട്ടിയപ്പോള്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് 96 ലക്ഷം ആളുകളുടെ പിന്തുണ മാത്രമാണുള്ളത്.എന്നാല്‍ ട്വിറ്ററിലെ ഫോളോവര്‍മാരുടെ എണ്ണത്തില്‍ രണ്ടാമതുള്ള രാഷ്ട്രീയക്കാരന്‍ ട്രംപാണ്. കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിക്ക് ആഗോളതലത്തില്‍ 1.6 കോടി ഫോളോവേഴ്‌സേ ഉള്ളൂ. മറ്റ് സോഷ്യല്‍ മീഡിയാ സേവനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ രാഷ്ട്രീയക്കാര്‍ക്ക് ഏറെ പിന്തുണ ലഭിക്കുന്നത് ട്വിറ്ററിലാണെന്നും സെമ്രുഷ് റിപ്പോര്‍ട്ടില്‍ പറയുന്നു.ഫേസ്ബുക്ക്, ട്വിറ്റര്‍, ഇന്‍സ്റ്റാഗ്രാം എന്നീ അക്കൗണ്ടുകളിലായി മോദിക്കുള്ളത് 110,912,648 ഫോളോവേഴ്‌സ്‌ഫേസ്ബുക്ക്, ട്വിറ്റര്‍, ഇന്‍സ്റ്റാഗ്രാം എന്നീ അക്കൗണ്ടുകളിലായി ഒബാമയ്ക്കുള്ളത് 182,710,777 ഫോളോവേഴ്‌സ്

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍