മോദിക്ക് നന്ദി പറഞ്ഞ് സുഷമ സ്വരാജ്

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി പറഞ്ഞ് മുന്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. കഴിഞ്ഞ അഞ്ച് വര്‍ഷം മോദി നല്‍കിയ ബഹുമാനത്തിനും രാജ്യത്തെ ജനങ്ങള്‍ക്കും വിദേശത്തുള്ള ഇന്ത്യക്കാര്‍ക്കും സേവനം ചെയ്യാന്‍ നല്‍കിയ അവസരത്തിനുമാണ് സുഷമ നന്ദി പറഞ്ഞത്.ആദ്യ മോദി മന്ത്രിസഭയില്‍ വിദേശകാര്യമന്ത്രിയായിരുന്ന സുഷമയെ ഇത്തവണ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയില്ല. ആരോഗ്യകാരണങ്ങളാല്‍ ഇത്തവണ സുഷമ ലോക്‌സഭയിലേക്ക് മത്സരിച്ചിരുന്നില്ല. ഒന്‍പത് തവണ പാര്‍ലമെന്റേറിയനായിട്ടുള്ള സുഷമ വാജ്‌പേയി മന്ത്രിസഭയിലും മന്ത്രിയായിരുന്നു.ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി പറഞ്ഞ് മുന്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. കഴിഞ്ഞ അഞ്ച് വര്‍ഷം മോദി നല്‍കിയ ബഹുമാനത്തിനും രാജ്യത്തെ ജനങ്ങള്‍ക്കും വിദേശത്തുള്ള ഇന്ത്യക്കാര്‍ക്കും സേവനം ചെയ്യാന്‍ നല്‍കിയ അവസരത്തിനുമാണ് സുഷമ നന്ദി പറഞ്ഞത്.ആദ്യ മോദി മന്ത്രിസഭയില്‍ വിദേശകാര്യമന്ത്രിയായിരുന്ന സുഷമയെ ഇത്തവണ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയില്ല. ആരോഗ്യകാരണങ്ങളാല്‍ ഇത്തവണ സുഷമ ലോക്‌സഭയിലേക്ക് മത്സരിച്ചിരുന്നില്ല. ഒന്‍പത് തവണ പാര്‍ലമെന്റേറിയനായിട്ടുള്ള സുഷമ വാജ്‌പേയി മന്ത്രിസഭയിലും മന്ത്രിയായിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍