മാവോയിസ്റ്റുകളെ നേരിടാന്‍ ഇനി വനിതാ കമാന്‍ഡോകളും

ബസ്തര്‍: ഛത്തീസ്ഗഡില്‍ മാവോയിസ്റ്റുകളെ നേരിടാന്‍ ഇനി വനിതാ കമാന്‍ഡോകളും. ദന്തേശ്വരി ഫൈറ്റേഴ്‌സ് എന്ന് പേരിട്ടിരിക്കുന്ന 30 അംഗ വനിതാ സംഘത്തെ ദന്തേവാഡ ബസ്തര്‍ മേഖലയിലാണ് നിയോഗിച്ചിരി ക്കുന്നത്. പോലീസിനും സൈന്യത്തിനുമൊപ്പമായിരിക്കും ഇവര്‍ പ്രവര്‍ത്തിക്കുകയെന്ന് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ദിനേശ്വരി നന്ദ് പറഞ്ഞു. ഇവര്‍ക്ക് മാവോയിസ്റ്റ് വിരുദ്ധ പരിശീലനം നല്‍കുകയും ചെയ്തിട്ടുണ്ട്. ദന്തേവാഡ ബസ്തര്‍ മേഖലകളിലെ മാവോയിസ്റ്റ് അംഗങ്ങളില്‍ അധികവും വനിതകളാണ്. ഇവരെ കീഴ്‌പ്പെടുത്താനാന്‍ ഈ നീക്കത്തിലൂടെ സാധിക്കുമെന്നാണ് പോലീസിന്റെ പ്രതീക്ഷ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍