ഗോധ്രയോടു നിങ്ങളെ ബന്ധിപ്പിച്ചാല്‍ എന്തു ചെയ്യും മോദിയോട് അമരീന്ദര്‍ സിംഗ്

ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ തെരഞ്ഞെടുപ്പ് ആയുധമാക്കിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ്. 1984ലെ സിഖ് വിരുദ്ധ കലാപവുമായി രാജീവ് ഗാന്ധിയെ ബന്ധിപ്പിക്കുന്നതു ശരിയല്ലെന്നു പറഞ്ഞ അമരീന്ദര്‍, ഗോധ്ര കലാപവുമായി മോദിയെ ബന്ധിപ്പിച്ച് സംസാരിച്ചാല്‍ എന്തു ചെയ്യുമെന്നും ചോദിച്ചു.ചില നേതാക്കള്‍ കലപാത്തില്‍ ഉള്‍പ്പെട്ടേക്കാം. അതിന് കോണ്‍ഗ്രസിനെയോ രാജീവ് ഗാന്ധിയെയോ കുറ്റപ്പെടുത്താന്‍ മോദിക്കു കഴിയില്ല അമരീന്ദര്‍ പറഞ്ഞു. രാജ്യം നേരിടുന്ന യഥാര്‍ഥ പ്രശ്‌നങ്ങളില്‍നിന്നു ശ്രദ്ധ തിരിച്ചുവിടാനാണ് മോദി രാജീവിന്റെ പേര് ഉപയോഗിക്കുന്നതെന്നും അമരീന്ദര്‍ കുറ്റപ്പെടുത്തി.നേരത്തെ, ഇന്ദിരാ ഗന്ധിയുടെ മരണത്തിനു ശേഷം രാജീവ് ഗാന്ധി നടത്തിയ കുപ്രസിദ്ധ പ്രസംഗം ബിജെപി വ്യാപകമായി പ്രചരിപ്പിച്ചിരുന്നു. വന്‍മരങ്ങള്‍ വീഴുമ്പോള്‍ ഭൂമി കുലുങ്ങുമെന്ന രാജീവിന്റെ പരാമര്‍ശമാണ് ബിജെപി ആയുധമാക്കിയത്. അതേസമയം, കോണ്‍ഗ്രസ് നേതാവ് സാം പ്രിതോഡയുടെ പരാമര്‍ശത്തെ അമരീന്ദര്‍ തള്ളി. 1984ലെ സിഖ് വിരുദ്ധ കലാപം വലിയ ദുരന്തമാണെന്നും അതിന്റെ ഇരകള്‍ക്ക് ഇതേവരെ നീതി ലഭിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഏതെങ്കിലും നേതാക്കള്‍ ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ അവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവന്നു ശിക്ഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍