നാലുപതിറ്റാണ്ടുകള്‍ക്കുശേഷം ഷീല സിനിമ സംവിധാനം ചെയ്യുന്നു

 നാല് പതിറ്റാണ്ടുകള്‍ക്ക് ശേഷം മലയാളത്തിന്റെ നിത്യഹരിത നായിക ഷീല വീണ്ടും സംവിധായികയുടെ കുപ്പായമണി യുന്നു. കുടുംബ കഥ പറയുന്ന ചിത്രത്തിന്റെ രചനയും ഷീല തന്നെയാണ് നിര്‍വ്വഹിക്കുന്നത്. അഭിനേതാക്കളുടെ കാര്യത്തില്‍ തീരുമാനമായിട്ടില്ല. കഴിഞ്ഞ ഒരു വര്‍ഷ ത്തിലധികമായി ചിത്രത്തിന്റെ പണിപ്പുരയിലായിരുന്നു ഷീല. മകന്‍ വിഷ്ണു സംവിധാനം ചെയ്യുന്ന ചിത്രത്തിന് ഷീല തിരക്കഥ എഴുതുന്നുവെന്ന വാര്‍ത്ത ഇടക്കാലത്തു ണ്ടായിരുന്നു. എന്നാല്‍ ഈ പ്രോജക്റ്റ് ഇപ്പോള്‍ ഉണ്ടാകില്ല എന്നാണറിയുന്നത്. 1962ല്‍ ഭാഗ്യജാതകം എന്ന ചിത്രത്തിലൂടെയാണ് ഷീല അഭിനയരംഗത്തു എത്തുന്നത്. യക്ഷഗാനമാണ് ഷീല സംവിധാനം ചെയ്ത ആദ്യ സിനിമ. 1979ല്‍ ശിഖരങ്ങള്‍ എന്ന സിനിമയും ഷീല സംവിധാനം ചെയ്തിരുന്നു. സംവിധാനം ചെയ്ത രണ്ടു സിനിമയിലും ഷീലയായിരുന്നു നായിക. പുതിയ സിനിമയില്‍ ഷീല അഭിനയിക്കുന്നില്ലെന്നാണ് സൂചന. 2017ല്‍ പുറത്തിറങ്ങിയ ബഷീറിന്റെ പ്രേമലേഖനത്തിലാണ് ഷീല ഒടുവില്‍ അഭിനയിച്ചത്. എ ഫോര്‍ ആപ്പിളാണ് പുതിയ ചിത്രം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍