ഇന്ത്യന്‍ ഉപഗ്രഹങ്ങളുടെ 'ആറാം ഇന്ദ്രിയം' ചര്‍ച്ചയാകുന്നു

ന്യൂഡല്‍ഹി:അത്യുഗ്രരൂപം പ്രാപിച്ചുകൊണ്ടിരുന്ന ഫോനി ചുഴലിക്കാറ്റിനെ നേരിടാന്‍ ഒഡീഷയെ സജ്ജമാക്കിയതിനുപിന്നില്‍ ഇന്ത്യന്‍ കാലാവസ്ഥ ഉപഗ്രഹങ്ങള്‍ക്കും ഐഎസ്ആര്‍ഒയ്ക്കുമുള്ള പങ്കാണ് ഏറെ ചര്‍ച്ചാവിഷയമാകുന്നത്. ഓരോമിനുട്ടിലുമുള്ള ഉപഗ്രഹങ്ങളുടെ നിര്‍ദേശം ആയിരങ്ങളുടെ ജീവനാണ് രക്ഷിച്ചത്. ഇന്‍സാറ്റ് 3ഡി, ഇന്‍സാറ്റ് 3ഡിആര്‍, സ്‌കാറ്റ്‌സാറ്റ് 1, ഓഷ്യന്‍ സാറ്റ്2, മേഘ ട്രോപ്പിക്വസ് എന്നീ ഉപഗ്രഹങ്ങളാണ് കാലാവസ്ഥാ വകുപ്പിന് തത്സമയം വിവരങ്ങള്‍ ലഭ്യമാക്കിയത്. കാറ്റിന്റെ തീവ്രത, സ്ഥാനം, വേഗത, മഴയുടെ സാദ്ധ്യത എന്നിവയെക്കുറിച്ചുള്ള ഉപഗ്രഹങ്ങളുടെ നിര്‍ദേശങ്ങള്‍ കണക്കിലെടുത്താണ് മുന്‍കൂട്ടിയുള്ള സുരക്ഷാക്രമീകരണങ്ങള്‍ ഒരുക്കാന്‍ സംസ്ഥാനകേന്ദ്ര നേതൃത്വങ്ങള്‍ക്ക് കഴിഞ്ഞത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍