ട്രെയിന്‍ ഗതാഗതത്തിന് നിയന്ത്രണം

തിരുവനന്തപുരം: പാലക്കാട് റെയില്‍വേ ഡിവിഷനില്‍ ട്രാക്ക് സിഗ്‌നലിംഗ് അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ സംസ്ഥാനത്ത് ട്രെയിന്‍ ഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയതായി റെയില്‍വേ അറിയിച്ചു. നിയന്ത്രണങ്ങളുടെ ഭാഗമായി ധന്‍ബാദ്ആലപ്പുഴ എക്‌സ്പ്രസ് ഇന്നും ഏഴ്, ഒന്‍പത്, പത്ത്, 12 തീയതികളിലും മധുക്കരെ സ്റ്റേഷനില്‍ അര മണിക്കൂര്‍ പിടിച്ചിടും. എട്ട്, 13 തീയതികളില്‍ പോഡനൂരില്‍ 35 മിനിറ്റും 11ന് സേലം ഡിവിഷനില്‍ 35 മിനിറ്റും ട്രെയിന്‍ പിടിച്ചിടും. ഷാലിമാര്‍ തിരുവനന്തപുരം എക്‌സ്പ്രസ് ഒന്‍പതിന് മധുക്കരെ സ്റ്റേഷനില്‍ അരമണിക്കൂര്‍ പിടിച്ചിടും. ഷാലിമാര്‍നാഗര്‍കോവില്‍ ഗുരുദേവ് എക്‌സ്പ്രസ് പത്തിന് പോഡനൂരില്‍ 45 മിനിറ്റും പാറ്റ്‌നഎറണാകുളം സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ് 11, 12 തീയതികളിലും അരമണിക്കൂര്‍ പിടിച്ചിടും. ആലപ്പുഴധന്‍ബാദ് എക്‌സ്പ്രസ് 11, 13 തീയതികളില്‍ വാളയാര്‍ സ്റ്റേഷനില്‍ ഒരു മണിക്കൂര്‍ പിടിച്ചിടും. എറണാകുളംകെഎസ്ആര്‍ ബംഗളൂരു ഇന്റര്‍സിറ്റി 11, 13 തീയതികളില്‍ വാളയാറില്‍ അരമണിക്കൂര്‍ പിടിച്ചിടും. ഇതിനു പുറമെ ബിലാസ്പൂര്‍എറണാകുളം എക്‌സ്പ്രസ് തിരുപ്പത്തൂര്‍ സ്റ്റേഷനില്‍ എഴ്, 14, 21, 28, ജൂണ്‍ നാല്, 11, 18, 25 തീയതികളില്‍ 45 മിനിറ്റും പിടിച്ചിടുമെന്നും റെയില്‍വേ അറിയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍