ശക്തമായി തിരിച്ചു വരുമെന്ന് കനയ്യ

ബെഗുസരായി: ലോക്‌സഭ തെരഞ്ഞെടുപ്പിലേറ്റ തോല്‍വിയോട് ബെഗുസരായിയിലെ സിപിഐ സ്ഥാനാര്‍ഥി കനയ്യ കുമാറിന്റെ ആദ്യ പ്രതികരണം ട്വിറ്ററിലൂടെ!. വീണാലും വീണിടത്തു നിന്ന് ശക്തമായി തിരികെ വരുമെന്ന് കനയ്യ ട്വീറ്റ് ചെയ്തു. ബെഗുസരായില്‍ ബിജെപി സ്ഥാനാര്‍ഥി ഗിരിരാജ് സിംഗ് 6,92,193 വോട്ട് നേടിയാണ് വിജയിച്ചത്. രണ്ടാം സ്ഥാനത്തെത്തിയ കനയ്യയ്ക്ക് 2,69,976 വോട്ട് മാത്രമാണ് നേടാനായത്. ആര്‍ജെഡിയുടെ തന്‍വീര്‍ ഹസന് 198233 വോട്ട് മാത്രമാണ് ലഭിച്ചത്. നേരത്ത, മറ്റ് കക്ഷികളുടെ പിന്തുണയോടെ ബെഗുസരായില്‍ കനയ്യ പ്രതിപക്ഷത്തിന്റെ പൊതു സ്ഥാനാര്‍ഥിയാകുമെന്നായിരുന്നു കരുതിയിരുന്നത്. എന്നാല്‍, കോണ്‍ഗ്രസ് ആര്‍എല്‍ഡി സഖ്യത്തില്‍ ഉള്‍പ്പെടുത്താതിരുന്നതോടെ സിപിഐ ഒറ്റയ്ക്ക് മത്സരത്തിനിറങ്ങുകയായിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍