ലോകകപ്പ് ഉദ്ഘാടനചടങ്ങ് തുടങ്ങി ഇംഗ്ലണ്ട് ദക്ഷിണാഫ്രിക്കയെ നേരിടും

ലണ്ടന്‍: ലോകം ഇനി ക്രിക്കറ്റിന്റെ ആവേശപ്പൂരത്തിലേക്ക്. 12ാം ലോകകപ്പിന്റെ ഔദ്യോഗിക ഉദ്ഘാടന ചടങ്ങുകള്‍ക്ക് ലണ്ടനില്‍ തിരശീല ഉയര്‍ന്നു. ബെക്കിംഗ്ഹാം കൊട്ടാരത്തിന് സമീപത്തെ ദി മാള്‍ റോഡില്‍ ലളിതവും ആകര്‍ഷണീയവുമായ രീതിയിലാണ് ഉദ്ഘാടന ചടങ്ങുകള്‍ അരങ്ങേറിയത്. ഓരോ ടീമിന്റേയും ക്യാപ്റ്റന്‍മാര്‍ ചടങ്ങില്‍ പങ്കെടുത്തു. ലോകകപ്പിന്റെ ഔദ്യോഗിക ഗാനമായ സ്റ്റാന്‍ഡ് ബൈ ഉള്‍പ്പെടെയുള്ളവ ചടങ്ങില്‍ അവതരിപ്പിച്ചു. ഒരു മണിക്കൂര്‍ നീണ്ടുനിന്ന ഉദ്ഘാടന ചടങ്ങില്‍ വിവിധ രാജ്യങ്ങളില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ട 4000 പേര്‍ മാത്രമാണ് പങ്കെടുത്തത്. ഉദ്ഘാടന ചടങ്ങുകള്‍ക്ക് മുന്‍പ് എലിസബത്ത് രാജ്ഞിയുമായി ടീം നായകന്‍മാര്‍ കൂടിക്കാഴ്ച നടത്തി. ഇന്ന് വൈകീട്ട് മൂന്നിന് ഇംഗണ്ട് ദക്ഷിണാഫ്രിക്കയെ നേരിടും 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍