റംസാനെ വരവേറ്റ് മക്ക, മദീന

 ഹറമൈന്‍ രാപ്പകല്‍ ഭേദമന്യേ ഹറമിലേക്ക് പ്രവഹിക്കുകയാണ് തീര്‍ഥാടകരും വിശ്വാസികളും. ആദ്യ ദിനത്തെ തറാവീഹ് നമസ്‌കാരത്തിന് ലക്ഷക്കണക്കിന് പേരാണ് എത്തിയത്. ഉംറ തീര്‍ഥാടകരുടെ പ്രവാഹം ശക്തമായതോടെ ആവശ്യമായ ക്രമീകരണങ്ങളുണ്ട് ഹറമില്‍. ഇരു ഹറമുകളുടേയും കവാടങ്ങള്‍ പൂര്‍ണമായും തുറന്നിട്ടു.ഹറമിനകത്തും പുറത്ത് മുറ്റങ്ങളിലും സേവനത്തിനായി സുരക്ഷാ ഉദ്യോഗസ്ഥരുമുണ്ട്. മക്കയില്‍ എല്ലാ നിലകളിലും നമസ്‌കാര സൌകര്യം ഒരുക്കി. തീര്‍ഥാടകവിശ്വാസി ലക്ഷങ്ങളെ നിയന്ത്രിക്കാന്‍ പതിനായിരത്തിലേറെ സുരക്ഷാ ഉദ്യേഗസ്ഥരാണ് ഷിഫ്റ്റടിസ്ഥാനത്തില്‍ ജോലിക്ക്. റോഡുകളിലും ആവശ്യമായ ക്രമീകരണമുണ്ട്. ഇനി മുതല്‍ ഹറമിന്റെ മുഴുവന്‍ മുറ്റങ്ങളും തീര്‍ഥാടകരാല്‍ നിറയും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍