തൊഴിലില്ലായ്മയെ ഇടിക്കാന്‍ കയറിയ മോദി ഇടിച്ചിട്ടത് അഡ്വാനിജിയെ: രാഹുല്‍ ഗാന്ധി

ബിവാനി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരു ബോക്‌സര്‍ ആയിരുന്നെങ്കില്‍ തൊഴിലില്ലായ്മ, കര്‍ഷകരുടെ പ്രശ്‌നങ്ങള്‍, അഴിമതി എന്നിവയ്‌ക്കെതിരെ പോരാടാന്‍ ശ്രമിച്ച അദ്ദേഹം തിരിഞ്ഞ് പരിശീലകന്‍ അഡ്വാനിക്ക് ഇടിക്കുകയായിരുന്നെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. അദ്ദേഹം പിന്നീട് തന്റെ ടീമിലുള്ളവരെയും ഇടിച്ചിട്ടു രാഹുല്‍ പരിഹസിച്ചു. ഹരിയാനയിലെ ബിവാനിയില്‍ തെരഞ്ഞെടുപ്പ് പ്രചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അഴിമതിയേയും തൊഴിലില്ലായ്മയേയും ഇടിക്കാന്‍ കയറിയ മോദി ടീം അംഗങ്ങളായ നിതന്‍ ഗഡ്കരി, അരുണ്‍ ജെയ്റ്റ്‌ലി എന്നിവരെ ഇടിച്ചിട്ടു. പിന്നീട് അദ്ദേഹം ആള്‍ക്കൂട്ടത്തിലേക്കിറങ്ങി ചെറുകിടവ്യാപാരികളെയും കര്‍ഷകരെയും ഇടിച്ചു രാഹുല്‍ പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍