ദളപതി 63ല്‍ റീബ വിജയ് ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന പുതിയ ചിത്രം

 ദളപതി 63ല്‍ നിവിന്‍ പോളിയുടെ നായിക അഭിനയിക്കുന്നു. ജേക്കബിന്റെ സ്വര്‍ഗരാജ്യം എന്ന ചിത്രത്തില്‍ നിവിന്‍ പോളിയുടെ നായികയായി അഭിനയിച്ച റീബാ മോണിക്ക ജോണാണ് വിജയ്‌ക്കൊപ്പം അഭിനയിക്കുന്നത് . ചിത്രത്തിന്റെ ലൊക്കേഷന്‍ സ്റ്റില്‍സ് കഴിഞ്ഞ ദിവസം ട്വിറ്ററിലൂടെ പുറത്തുവിട്ടിരുന്നു. പൊള്ളലേറ്റ പെണ്‍കുട്ടിയുടെ വേഷത്തിലാണ് ചിത്രത്തില്‍ റീബ എത്തുന്നത്.സര്‍ക്കാറിന് ശേഷം വിജയ് അഭിനയിക്കുന്ന ഈ ചിത്രം ഒരു സ്‌പോര്‍ട്‌സ് ത്രില്ലറാണ് . തെരി , മെര്‍സല്‍ എന്നീ ചിത്രങ്ങളുടെ സംവിധായകനായ ആറ്റ് ലീ യാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നയന്‍താരയാണ് വിജയ് യുടെ നായികയായി എത്തുന്നത്. വനിതാ ഫുട്ബാള്‍ ടീമിന്റെ കോച്ചായ മൈക്കിള്‍ എന്ന കഥാപാത്രത്തെയാണ് വിജയ് അവതരിപ്പിക്കുന്നത്. ജാക്കി ഷൊറോഫ് , കതിര്‍, ഇന്ദുജാ രവിചന്ദ്രന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ബിഗ് ബഡ്ജറ്റില്‍ ഒരുക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് എ.ജി. എസ് എന്റര്‍ടെയ്ന്‍മെന്റാണ് . ഒക്ടോബര്‍ 27 നു ചിത്രം തിയേറ്ററുകളില്‍ എത്തും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍