രാഹുല്‍ പീരങ്കിയും താന്‍ എ.കെ 47മാണെന്ന് നവ്‌ജ്യോത് സിംഗ് സിദ്ദു

ന്യൂഡല്‍ഹി:രാഹുല്‍ ഗാന്ധി പീരങ്കിയും താന്‍ എ.കെ 47മാണെന്ന് കോണ്‍ഗ്രസ് നേതാവ് നവജ്യോത് സിംഗ് സിദ്ദു. ബുധനാഴ്ച ബിലാസ്പൂരില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയിലാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്. കൂടാതെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സംവാദത്തിന് വെല്ലുവിളിക്കുകയും ചെയ്തു.ഗംഗയുടെ പുത്രന്‍ എന്ന പേരിലാണ് 2014ല്‍ മോദി അധികാരത്തില്‍ വന്നത്. എന്നാല്‍ തെരഞ്ഞെടുപ്പിന് ശേഷം റഫാല്‍ ഏജന്റായിട്ടാവും അറിയപ്പെടുക എന്നും അദ്ദേഹം ആരോപിച്ചു. എനിക്ക് മോദിയോട് ചോദിക്കാനുള്ളത് അദ്ദേഹം റഫാലില്‍ ഇടപാടില്‍ പണം കൈപ്പറ്റിയോ എന്നാണ്. ഞാന്‍ അഴിമതി നടത്തില്ല അത് നടത്തുന്നവരെ വെച്ചു പൊറുപ്പിക്കില്ല എന്ന മോദിയുടെ പ്രഖ്യാപനത്തെ സംബന്ധിച്ച് സംവാദം നടത്താന്‍ താന്‍ തയ്യാറാണ്. സംവാദത്തില്‍ തോല്‍പ്പിക്കപ്പെട്ടാല്‍ രാഷ്ട്രീയത്തില്‍ നിന്ന് പിന്‍മാറുമെന്നും സിദ്ദു പറഞ്ഞു. മേയ് 19നാണ് ഹിമാചല്‍പ്രദേശിലെ നാല് ലോക്‌സഭാ മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ്. 23ന് വോട്ടെണ്ണല്‍ നടക്കും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍