മലേഷ്യയിലേക്കും തായ്‌ലന്‍ഡിലേക്കും 3,399 രൂപയ്ക്കു പറക്കാം

നെടുമ്പാശേരി: ലോകത്തെ ചെലവു കുറഞ്ഞ എയര്‍ലൈനുകളിലൊന്നായ എയര്‍ ഏഷ്യ ക്വാലാലംപൂരിലേക്കും ബാങ്കോക്കിലേക്കും കൊച്ചിയില്‍നിന്ന് ആകര്‍ഷകമായ നിരക്കുകള്‍ പ്രഖ്യാപിച്ചു. ഇവിടങ്ങളിലേക്ക് ഇനി 3,399 രൂപയ്ക്കു പറക്കാം. ഈ മാസം 13 മുതല്‍ 19 വരെ ഈ നിരക്കില്‍ ടിക്കറ്റ് ബുക്ക് ചെയ്യാം. ഈ മാസം 13 മുതല്‍ ഒക്‌ടോബര്‍ 31 വരെയുള്ള യാത്രകള്‍ക്ക് ഇത് ഉപയോഗിക്കാം. ഒക്‌ടോബര്‍ 31വരെ തായ്‌ലന്‍ഡ് സര്‍ക്കാര്‍ അറൈവല്‍ വീസകള്‍ക്കുള്ള ആനുകൂല്യങ്ങള്‍ നീട്ടിയിട്ടുണ്ട്. 'ഇപ്പോള്‍ എല്ലാവര്‍ക്കും പറക്കാം' എന്ന എയര്‍ലൈന്‍സിന്റെ വീക്ഷണമാണ് പുതിയ നിരക്കുകളിലൂടെ സജീവമാകുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍