മോദിയുടെ സത്യപ്രതിജ്ഞ 30ന്

ന്യൂഡല്‍ഹി: നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള പുതിയ എന്‍ഡിഎ സര്‍ക്കാര്‍ 30ന് വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുമെന്ന് റിപ്പോര്‍ട്ട്. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഉള്‍പ്പെടെ മുതിര്‍ന്ന നേതാക്കള്‍ മോദിക്കൊപ്പം മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് സൂചന. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ വലിയ വിജയം ജനങ്ങള്‍ക്കു സമര്‍പ്പിക്കു കയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇതു മോദിയുടെ വിജയമല്ല, മനുഷ്യത്വത്തിനു വേണ്ടി പോരാടിയ യുവാക്കളുടെയും രോഗികളെ ശുശ്രൂഷിക്കുന്ന അമ്മമാരുടെയും ഇടത്തരം കുടുംബങ്ങളുടെയും വിജയമാണ്. തെരഞ്ഞെടുപ്പില്‍ വിജയിച്ച എല്ലാവരെയും അഭിനന്ദിക്കുകയാണെന്നും രാജ്യത്തിന്റെ നല്ല ഭാവിക്കും ഭദ്രതയ്ക്കും വേണ്ടി ആശംസകള്‍ അര്‍പ്പിക്കുകയാണന്നും മോദി പറഞ്ഞു. ചിലപ്പോള്‍ നമ്മള്‍ രണ്ടായി കുറഞ്ഞേക്കാം. എന്നാല്‍ നമ്മളാരും പിന്നോട്ടു പോകില്ല. ഇപ്പോള്‍ നമ്മള്‍ രണ്ടാമതും വിജയിച്ചെത്തിയിരിക്കുകയാണെന്നും ബിജെപി ആസ്ഥാനത്ത് തടിച്ചുകൂടിയ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തു കൊണ്ട് നരേന്ദ്ര മോദി അഭിപ്രായപ്പെട്ടു. ജനാധിപത്യത്തിന്റെ ചരിത്രത്തില്‍ ഏറ്റവും വലിയ വോട്ടെടുപ്പാണ് ഇത്തവണ നടന്നത്. ഇന്ത്യയുടെ ജനാധിപത്യത്തിന്റെ ശക്തി ലോകത്തിനു മുമ്പില്‍ തെളിയിച്ചു കൊടുത്തതാണിത്. ഈ വിജയം ജനാധിപത്യത്തിന്റെ ആഘോഷമാണെന്നും ജനങ്ങള്‍ തങ്ങളുടെ ഭിക്ഷാപാത്രം നിറച്ചിരിക്കുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മതേതരത്വത്തെ കുറിച്ചും വിലക്കയറ്റത്തെ കുറിച്ചും ഒരു ചര്‍ച്ചയും കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ ഉണ്ടായില്ല. കഴിഞ്ഞ അഞ്ച് വര്‍ഷത്തെ ഭരണത്തില്‍ ഒരാള്‍ പോലും അഴിമതി ആരോപണം ഉന്നയിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍