മക്കയിലെ 21 നില ഹോട്ടല്‍ കെട്ടിടത്തില്‍ അഗ്‌നിബാധ

മക്ക:മക്കയിലെ 21 നില ഹോട്ടല്‍ കെട്ടിടത്തില്‍ അഗ്‌നിബാധ. കെട്ടിടത്തില്‍ ബേസ്‌മെന്റില്‍ നിന്നാണ് തീ പടര്‍ന്നത്. സംഭവത്തെ തുടര്‍ന്ന് താമസക്കാരായ തീര്‍ഥാടകരെ ഒഴിപ്പിച്ചു. ആര്‍ക്കും പരിക്കില്ലെന്ന് സിവില്‍ ഡിഫന്‍സ് അറിയിച്ചു. അഗ്‌നി ബാധയുടെ കാരണത്തെ കുറിച്ച് അന്വേഷണമാരംഭിച്ചതായും അധികൃതര്‍ അറിയിച്ചു. അമേരിക്ക -ചൈന വ്യാപാര തര്‍ക്കം രൂക്ഷം വാഷിംഗ് ടണ്‍: അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാര യുദ്ധം രൂക്ഷമാകുന്നു. ചൈനീസ് ഉത്പന്നങ്ങള്‍ക്ക് നികുതി വര്‍ദ്ധിപ്പിച്ച അമേരിക്കന്‍ നടപടിക്ക് തിരിച്ചടിയായി അമേരിക്കയില്‍ നിന്നുള്ള ഇറക്കുമതി സാമഗ്രികള്‍ക്ക് ചൈനയും നികുതി വര്‍ദ്ധിപ്പിച്ചു. ഇരു രാജ്യങ്ങളും കടുത്ത നിലപാടുകള്‍ എടുത്തതോടെ ഓഹരി വിപണികള്‍ കൂപ്പുകുത്തി. അതേസമയം ചൈനയുമായി ഒരു കരാറിലെത്തുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. 200 ബില്യണ്‍ ഡോളര്‍മൂല്യം വരുന്ന ചൈനീസ് ഇറക്കുമതി സാമഗ്രികള്‍ക്ക് അമേരിക്ക 25 ശതമാനം നികുതി ഏര്‍പ്പെടുത്തി 3 ദിവസങ്ങള്‍ക്ക് ശേഷമാണ് ചൈനയുടെ തിരിച്ചടി. 60 ബില്യണ്‍ മൂല്യമുള്ള അമേരിക്കന്‍ ഉല്‍പന്നങ്ങള്‍ക്ക് ഇറക്കുമതി ചുങ്കം വര്‍ദ്ധിപ്പിക്കാനാണ് ചൈനയുടെ തീരുമാനം. മാംസം, പഴം, പച്ചക്കറി, പാചക എണ്ണ, തേയില, കോഫി എന്നിവയ്ക്കായിരിക്കും നികുതി വര്‍ദ്ധിക്കുക. നികുതി വര്‍ധനവിനുള്ള നീക്കത്തില്‍ നിന്ന് ചൈന പിന്‍മാറണമെന്ന് ട്രംപ് ആവശ്യപ്പെട്ടെങ്കിലും ബാഹ്യ സമ്മര്‍ദ്ദങ്ങള്‍ക്ക് കീഴടങ്ങില്ലെന്ന് ചൈനീസ് വിദേശ കാര്യ മന്ത്രാലയം വ്യക്തമാക്കി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍