എണ്ണക്കമ്പനികളുടെ കടബാദ്ധ്യത 1.62 ലക്ഷം കോടി രൂപ

ന്യൂഡല്‍ഹി: ഇന്ധനവില വര്‍ദ്ധനയുടെ പേരില്‍ ജനങ്ങളുടെ പഴി കേള്‍ക്കുമ്പോഴും വന്‍ കടബാദ്ധ്യതയാല്‍ നട്ടം തിരിയുകയാണ് ഇന്ത്യയിലെ എണ്ണവിതരണ കമ്പനികള്‍. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍, ഭാരത് പെട്രോളിയം (ബി.പി.സി.എല്‍), ഹിന്ദുസ്ഥാന്‍ പെട്രോളിയം (എച്ച്.പി.സി.എല്‍) എന്നിവയുടെ സംയുക്ത കടബാദ്ധ്യത 2019 മാര്‍ച്ചിലെ കണക്കുപ്രകാരം 1.62 ലക്ഷം കോടി രൂപയാണ്. 2018ലെ 1.25 ലക്ഷം കോടി രൂപയില്‍ നിന്ന് 30 ശതമാനമാണ് വര്‍ദ്ധന.വിദേശ നിക്ഷേപത്തില്‍ ഇടിവ്; 6 വര്‍ഷത്തിനിടെ ആദ്യം കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ (2018-19) ജി.ഡി.പി വളര്‍ച്ചാക്കണക്ക് ഉടന്‍ പുറത്തുവരും. ഏഴ് ശതമാനമോ അതില്‍ താഴെയോ വളര്‍ച്ചയാണ് പ്രതീക്ഷിക്കുന്നത്. ഉയര്‍ന്ന മൂലധനച്ചെലവും (വികസന പദ്ധതികള്‍ക്കുള്ള ചെലവ്) കേന്ദ്രസര്‍ക്കാരില്‍ നിന്നു കിട്ടേണ്ട സബ്‌സിഡി കുടിശികയായതുമാണ് കമ്പനികളെ കടക്കെണിയിലേക്ക് വീഴ്ത്തിയത്. ഇന്ത്യന്‍ ഓയിലിന് 92,712 കോടി രൂപ, ബി.പി.സി.എല്ലിന് 42,915 കോടി രൂപ, എച്ച്.പി.സി.എല്ലിന് 26,036 കോടി രൂപ എന്നിങ്ങനെയാണ് കടമുള്ളത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍