ബിജെപിയുടെ പ്രകടനപത്രിക ഒറ്റപ്പെട്ട മനുഷ്യന്റെ ശബ്ദമെന്ന് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: ബിജെപിയുടെ പ്രകടനപത്രികയ്‌ക്കെതിരേ വിമര്‍ശനവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഒറ്റപ്പെട്ട മനുഷ്യന്റെ ശബ്ദമാണ് അവരുടെ പ്രകടനപത്രികയെന്നും ജനങ്ങളുടെ അഭിപ്രായമില്ലാതെയാണ് ഇത് പുറത്തിറക്കിയതെന്നും രാഹുല്‍ ട്വിറ്ററില്‍ പരിഹസിച്ചു. ധാര്‍ഷ്ട്യം നിറഞ്ഞതും ദീര്‍ഘവീക്ഷണം ഇല്ലാത്തതുമാണ് അവരുടെ പ്രകടനപത്രികയെന്നും രാഹുല്‍ വ്യക്തമാക്കി. വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷമാണ് കോണ്‍ഗ്രസ് പ്രകടനപത്രിക പുറത്തിറക്കിയത്. ഇന്ത്യന്‍ ജനതയുടെ ശബ്ദമാണ് തങ്ങളുടേതെന്നും രാഹുല്‍ ട്വീറ്റ് ചെയ്തു. കഴിഞ്ഞ ദിവസമാണ് 'സങ്കല്‍പ് പത്ര' എന്ന് പേരിട്ടിരിക്കുന്ന പ്രകടനപത്രിക ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പുറത്തിറക്കിയത്. കഴിഞ്ഞ അഞ്ച് വര്‍ഷം സുവര്‍ണലിപികളില്‍ എഴുതപ്പെടുമെന്ന് പ്രകാശന ചടങ്ങില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷാ അവകാശപ്പെട്ടു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍