കനിമൊഴിയുടെ വീട്ടിലെ റെയ്ഡിനു പിന്നില്‍ മോദിയെന്ന് സ്റ്റാലിന്‍

ചെന്നൈ: ഡിഎംകെ നേതാവ് കനിമൊഴിയുടെ വീട്ടില്‍ ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡിനെതിരെ സഹോദരനും പാര്‍ട്ടി തലവനുമായ എം.കെ.സ്റ്റാലിന്‍. റെയ്ഡ് രാഷ്ട്രീയ പ്രതികാരനടപടിയാണെന്ന് സ്റ്റാലിന്‍ പറഞ്ഞു. പരിശോധനയ്ക്ക് നിദേശം നല്‍കിയത് നരേന്ദ്ര മോദിയാണെന്നും ആരോപിച്ചു.
തൂത്തുക്കുടിയിലെ സ്ഥാനാര്‍ഥിയാ കനിമൊഴിയുടെ വസതിയില്‍ കണക്കില്‍പ്പെടാത്ത പണം സൂക്ഷിച്ചിട്ടുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധനയെന്നായിരുന്നു ആദായ നികുതി വകുപ്പ് അറിയിച്ചത്.
നേരത്തെ, കണക്കില്‍പ്പെടാത്ത പണം മറ്റൊരു ഡിഎംകെ നേതാവായ കതിര്‍ ആനന്ദിന്റെ ഗോഡൗണില്‍ നിന്ന് കണ്ടെടുത്തതിനേത്തുടര്‍ന്ന് വെല്ലൂര്‍ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ഇലക്ഷന്‍ കമ്മീഷന്‍ റദ്ദാക്കിയിരുന്നു.
വെല്ലൂര്‍ ഒഴികെയുള്ള 39 ലോക്‌സഭാ സീറ്റുകളിലേക്ക് വ്യാഴാഴ്ച തെരഞ്ഞെടുപ്പ് നടക്കും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍