ജീന്‍ പോള്‍ ലാലും പൃഥ്വിരാജും ഒന്നിക്കുന്നു

ഹണീബീ 2വിനു ശേഷം ജീന്‍പോള്‍ ലാല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പൃഥ്വിരാജ് നായകനാകുന്നു. സുരാജ് വെഞ്ഞാറമൂടും ചിത്രത്തില്‍ മറ്റൊരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നു. കാറുകളോട് വളരെയധികം കമ്പമുള്ള ഒരു സൂപ്പര്‍സ്റ്റാര്‍ കഥാപാത്രത്തെയാണ് ചിത്രത്തില്‍ പൃഥ്വി അവതരിപ്പിക്കുന്നത്.
ഒരു വെഹിക്കിള്‍ ഇന്‍സ്‌പെക്ടറുടെ കഥാപാത്രത്തെ സുരാജ് അവതരിപ്പിക്കുന്നു.
സിനിമയുടെ ചിത്രീകരണം ജൂണില്‍ ആരംഭിക്കും. പൃഥ്വിരാജ് തന്നെയാണ് ഈ ചിത്രം നിര്‍മിക്കുന്നതും. 9നു ശേഷം പൃഥ്വി നിര്‍മിക്കുന്ന ചിത്രമാണിത്. കലാഭവന്‍ ഷാജോണ്‍ സംവിധാനം ചെയ്യുന്ന ബ്രദേഴ്‌സ് ഡേയുടെ ചിത്രീകരണ തിരക്കിലാണ് പൃഥ്വി ഇപ്പോള്‍.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍