പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ രാഹുല്‍ ജയിക്കണം: ഉമ്മന്‍ ചാണ്ടി

മാനന്തവാടി: വയനാട്ടിലെ കാര്‍ഷിക പ്രശനങ്ങളും കാര്‍ഷികേതര പ്രശനങ്ങള്‍ക്കും പരിഹാരം കാണമെങ്കില്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ നിന്നും വിജയിക്കണമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ ചാണ്ടി പറഞ്ഞു. പയ്യമ്പള്ളിയില്‍ യുഡിഎഫ് സംഘടിപ്പിച്ച പൊതുയോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പറഞ്ഞാല്‍ പറഞ്ഞത് നടപ്പാക്കുന്ന വ്യക്തിയാണ് രാഹുല്‍ ഗാന്ധി. അതുകൊണ്ട് തന്നെ വയനാടിന്റെ വികസന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ രാഹുല്‍ ഗാന്ധിക്ക് മാത്രമേ കഴിയു. അമിത് ഷായ്ക്ക് വയനാടിനെക്കുറിച്ച് ഒന്നും അറിയില്ല. ലോകത്തിന് മാതൃകയായ വയനാടിനെ കുറിച്ച്
പാകിസ്ഥാനാന്‍ എന്ന് പറഞ്ഞ അമിത് ഷാ കേരളത്തിലെ ജനങ്ങളോട് മാപ്പ് പറയേണ്ടി വരും. മതസൗഹാര്‍ദ്ദത്തിന് വേണ്ടി ലീഗ് നല്‍കിയ സംഭാവനകള്‍ ആര്‍ക്കും തള്ളിക്കളയാനാവില്ലെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. മുന്‍ മന്ത്രി പി.കെ. ജയലക്ഷ്മി അധ്യക്ഷത വഹിച്ചു. എഐസിസി നിരീക്ഷകന്‍ തങ്കബാലു, കെപിസിസി വൈസ് പ്രസിഡന്റ് ലാലി വില്‍സണ്‍, എന്‍.കെ. വര്‍ഗീസ്, പി.പി. ആലി, നിസാര്‍, പി.കെ. അസ്മത്ത്, അഹമ്മദ് തുടങ്ങിയവര്‍ പ്രസംഗിച്ചു.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍