ഖേദപ്രകടനം മതിയാകില്ല, തെരേസ മേ മാപ്പ് പറയണം: ശശി തരൂര്‍

തിരുവനന്തപുരം: കോളനിക്കാലത്തെ ബ്രിട്ടീഷ് ക്രൂരതകള്‍ക്ക് ഖേദപ്രകടനം മതിയാകില്ലെന്നും പ്രധാനമന്ത്രി തെരേസ മേ മാപ്പ് പറയണമെന്നും കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. തെരേസ മേ സമ്പൂര്‍ണവും വ്യക്തവും സംശയങ്ങള്‍ക്ക് ഇടനല്‍കാത്തവിധവും മാപ്പ് പറയണം. ആ ക്രൂരതക്ക് മാത്രം പോര, കോളനി കാലത്തെ മുഴുവന്‍ തെറ്റുകള്‍ക്കും മാപ്പ് പറയണം. താന്‍ ആവശ്യപ്പെട്ടത് 'ഞങ്ങള്‍ തെറ്റ് ചെയ്തു എന്ന് ഏറ്റുപറഞ്ഞ് ക്ഷമ ചോദിക്കലായിരുന്നു'വെന്നും തരൂര്‍ പറഞ്ഞു. പ്രതിപക്ഷ നേതാവ് ജെറിമി കോര്‍ബിന്‍ ആവശ്യപ്പെട്ടപോലെ സംശയങ്ങള്‍ക്ക് ഇടനല്‍കാത്തവിധം മാപ്പ് പറയാന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി തയാറാകണം.എന്നാല്‍ ഇപ്പോള്‍ ഖേദപ്രകടനത്തിലെങ്കിലും എത്തിയല്ലോ. ഇതുവരെ വിഷയം അവര്‍ ഒളിച്ചുവയ്ക്കുകയായിരുന്നു. ഇപ്പോള്‍ ഒരു വാക്ക് പറഞ്ഞു. പക്ഷേ, ചെയ്തത് തെറ്റായിരുന്നു എന്ന് സമ്മതിച്ച് കോളനിവത്കരണത്തിലൂടെ രാജ്യങ്ങളെ അടിച്ചമര്‍ത്തിയതിന് ക്ഷമ പറയണം തരൂര്‍ ആവശ്യപ്പെട്ടു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍