വയനാട്ടില്‍ രാഹുല്‍ മത്സരിക്കുന്നതിനെ എതിര്‍ത്ത് ടി.ആര്‍.എസ്

ഹൈദരാബാദ്: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ വയനാട് സ്ഥാനാര്‍ഥിത്വത്തെ എതിര്‍ത്ത് തെലങ്കാന രാഷ്ട്ര സമതി. ഇടതുപക്ഷത്തിനെതിരെ ആയിരുന്നില്ല രാഹുല്‍ മത്സരിക്കേണ്ടതെന്നും വയനാട്ടിലെ സ്ഥാനാര്‍ഥിത്വം ദക്ഷിണേന്ത്യയില്‍ ഗുണം ചെയ്യുമെന്ന് കരുതുന്നില്ലെന്നും ടിആര്‍എസ് നേതാവും തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിന്റെ മകളുമായ കെ.കവിത പറഞ്ഞു. കേന്ദ്രത്തില്‍ ബിജെപി കോണ്‍ഗ്രസ് ഇതര ഫെഡറല്‍ മുന്നണിക്കായുള്ള ശ്രമം തുടരുമെന്നും കവിത പറഞ്ഞു.ഇന്നലെയാണ് രാഹുല്‍ ഗാന്ധി വയനാട്ടില്‍ നാമ നിര്‍ദ്ദേശം പത്രിക സമര്‍പ്പിച്ചത്.അമേത്തിയാണ് രാഹുല്‍ മത്സരിക്കുന്ന മറ്റൊരു മണ്ഡലം.ഇടതുപക്ഷത്തിനെതിരെയാണ് രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വം എന്നു വയനാട്ടില്‍ മത്സരിക്കുന്നതുവഴി സന്ദേശം നല്‍കപ്പെടുമെന്ന് പലകോണുകളില്‍ നിന്നും അഭിപ്രായം ഉയര്‍ന്നിരുന്നു. മുഖ്യ എതിരാളിയായ ബി.ജെ.പിയ്ക്ക് എതിരെ വേണമായിരുന്നു രാഹുലിന്റെ മത്സരമെന്നും കേരളത്തില്‍ മത്സരിക്കുന്നത് പോരാട്ടം ഇടതുപക്ഷത്തിനെതിരെയാണെന്നുമാണ് വയനാട്ടില്‍ രാഹുല്‍ മത്സരിക്കുന്നതിനെ എതിര്‍ക്കുന്നവര്‍ പറയുന്നത്‌

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍