കേന്ദ്രത്തില്‍ ബദല്‍നയത്തോടെയുള്ള സര്‍ക്കാര്‍ അധികാരത്തില്‍ വരണം: മുഖ്യമന്ത്രി പിണറായി വിജയന്‍

പാലാ: കേന്ദ്രം മാറിമാറി ഭരിച്ച ബിജെപി, കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ക്ക് രാജ്യത്തെ സാധാരണക്കാരോട് പ്രതിബദ്ധതയില്ലെന്നും രണ്ടു കൂട്ടരും സമ്പന്നരെ അതിസമ്പന്നരാക്കാന്‍ ശ്രമിക്കുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. എല്‍ഡിഎഫ് കോട്ടയം പാര്‍ലമെന്റ് സ്ഥാനാര്‍ഥി വി.എന്‍. വാസവന്റെ പാലായില്‍ നടന്ന തെരഞ്ഞെടുപ്പ് യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനത്തിന് ഉപകാരപ്പെടണമെങ്കില്‍ ബിജെപിയുടെയും കോണ്‍ഗ്രസിന്റെയും നയങ്ങള്‍ പിന്തുടരാത്ത, ബദല്‍ നയങ്ങള്‍ ആവിഷ്‌ക്കരിക്കുന്ന ഗവണ്‍മെന്റ് അധികാരത്തില്‍ വരണമെന്നും അദ്ദേഹം പറഞ്ഞു. 2009 മുതല്‍ 2019 വരെ മാറിമാറി വന്ന കേന്ദ്ര സര്‍ക്കാരുകള്‍ ജനത്തിന് ദുരിതമാണ് സമ്മാനിച്ചത്. അഴിമതി, തൊഴിലില്ലായ്മ തുടങ്ങിയവ വര്‍ധിച്ചു. മതനിരപേക്ഷതയും ജനാധിപത്യവും തകര്‍ക്കാന്‍ ശ്രമം നടന്നു. ആര്‍ എസ് എസിന്റെ ആജ്ഞ നടപ്പാക്കാനുള്ള ഒന്നായി ബിജെപി സര്‍ക്കാര്‍ മാറിയതായും അദ്ദേഹം പറഞ്ഞു. ജനാധിപത്യ കേരള കോണ്‍ഗ്രസ് സംസ്ഥാന ചെയര്‍മാന്‍ ഫ്രാന്‍സിസ് ജോര്‍ജ്, സിന്ധുമോള്‍ ജേക്കബ്, ബാബു കെ. ജോര്‍ജ്, ബെന്നി മൈലാടൂര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ലാലിച്ചന്‍ ജോര്‍ജ്, മാണി സി. കാപ്പന്‍, ജോര്‍ജ് സി. കാപ്പന്‍, ജോസ് പാറേക്കാട്ട്, സിബി തോട്ടുപുറം, ഔസേപ്പച്ചന്‍ തകടിയേല്‍, ഷാജി കടമല തുടങ്ങിയവര്‍ പങ്കെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍