മോദി ഭരണത്തിന് അറുതി വരുത്താന്‍ ജനങ്ങള്‍ കാത്തിരിക്കുന്നുവെന്ന് സ്റ്റാലിന്‍

ചെന്നൈ: എന്‍ഡിഎയ്ക്കും നരേന്ദ്ര മോദിക്കുമെതിരെ രൂക്ഷ വിമര്‍ശനങ്ങളുമായി ഡിഎംകെ നേതാവ് എം.കെ.സ്റ്റാലിന്‍. കഴിഞ്ഞ കുറേ ദിവസങ്ങളായി ജനങ്ങളുമായി അടുത്ത് സംവദിച്ചതില്‍ നിന്ന് ജനങ്ങള്‍ കേന്ദ്ര സംസ്ഥാന ഭരണകൂടങ്ങള്‍ക്കെതിരാണെന്ന് വ്യക്തമായി. അഴിമതി നിറഞ്ഞ മോദി ഭരണത്തെയും സംസ്ഥാനത്തെ എടപ്പാടി പളനിസ്വാമി സര്‍ക്കാരിനെയും അധികാരത്തില്‍ നിന്ന് തൂത്തെറിയാന്‍ ജനങ്ങള്‍ കാത്തിരിക്കുകയാണെന്നും സ്റ്റാലിന്‍ പറഞ്ഞു. ഡിഎംകെയ്ക്ക് ഉറച്ച വിജയ പ്രതീക്ഷയാണുള്ളതെന്നും അദ്ദേഹം ആവര്‍ത്തിച്ചു. ദേശീയ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍