മനുഷ്യജീനുകള്‍ കുരങ്ങന്റെ തലച്ചോറില്‍; ന്യായീകരിച്ച് ചൈന

ബെയ്ജിംഗ്: മനുഷ്യ ജീനുകള്‍ കുരങ്ങന്റെ തലച്ചോറില്‍ ഘടിപ്പിച്ചതിനെ ന്യായീകരിച്ച് ചൈനീസ് ഗവേഷകര്‍. തെക്കുപടിഞ്ഞാറന്‍ ചൈനയിലുള്ള കുമിംഗ് ഇന്‍ സ്റ്റിറ്റിയൂട്ട് ഓഫ് സുവോളജിയിലെ ഗവേഷകരാണ് പരീക്ഷണം നടത്തിയത്. ധാര്‍മികതയ്ക്കു നിരക്കാത്ത പരീക്ഷണമാണിതെന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു. മനുഷ്യന്റെ തലച്ചോറ് എങ്ങനെയാണ് ഇത്രയും വികസിച്ചതെന്നു മനസിലാക്കാനാണ് പരീക്ഷണം നടത്തിയതെന്ന് ഗവേഷകര്‍ ന്യായീകരിച്ചു. കുരങ്ങന്മാരുടെ ബുദ്ധിനിലവാരം കൂടിയെന്നും ഗവേഷകര്‍ പറഞ്ഞു. ചൈനയില്‍ നിന്നുള്ള നാഷണല്‍ സയന്‍സ് റിവ്യൂവില്‍ പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ടിലാണ് വിവരങ്ങള്‍.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍