ഇന്ത്യയില്‍ ടിക് ടോക്ക് ആപ്പിനെ ഗൂഗിള്‍ തൂത്തെറിഞ്ഞു

ന്യൂഡല്‍ഹി: യുവാക്കളുടെയിടയില്‍ വൈറലായി പടര്‍ന്ന ടിക് ടോക്ക് ആപ്പിനെ ഇന്ത്യയില്‍നിന്നും ഗൂഗുള്‍ തൂത്തെറിഞ്ഞു. ഇതോടെ ഇന്ത്യയില്‍നിന്നും ടിക് ടോക്ക് അപ്രത്യക്ഷമാകും. ടിക് ടോക്ക് നിരോധിക്കണമെന്ന മദ്രാസ് ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് ആപ്പ് ഗൂഗിള്‍ ബ്ലോക്ക് ചെയ്തിരിക്കുന്നത്.
മദ്രാസ് ഹൈക്കോടതി മധുര ബെഞ്ചിന്റെ വിധി സ്റ്റേ ചെയ്യാന്‍ സുപ്രീംകോടതി വിസമ്മടി. അശ്ലീലം പ്രചരിപ്പിക്കുന്നു, ആപ്പ് ഉപയോഗിക്കുന്ന കുട്ടികള്‍ ലൈംഗീക ചൂഷണത്തിനു ഇരയാകാന്‍ ഇടയാക്കുന്നു എന്നീ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് മദ്രാസ് ഹൈക്കോടതി ടിക് ടോക്ക് നിരോധിച്ചത്.
ഇത് സംബന്ധിച്ച് ചൊവ്വാഴ്ച കേന്ദ്രസര്‍ക്കാര്‍ ഗൂഗിളിനും ആപ്പിളിനും കത്തയച്ചിരുന്നു.
ചൊവ്വാഴ്ച വൈകിട്ട് മുതല്‍ ഇന്ത്യയില്‍ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ടിക് ടോക്ക് ലഭ്യമല്ല. മറ്റൊരു കമ്പനിയുടെ ആപ്പിനെക്കുറിച്ച് അഭിപ്രായം പറയാനില്ലെന്നും പ്രാദേശിക നിയമങ്ങളോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും ഗൂഗിള്‍ പ്രസ്താവനയില്‍ പറഞ്ഞു.
എന്നാല്‍ ആപ്പിള്‍ ഇത് വരെയും അവരുടെ ആപ്പ് സ്റ്റോറില്‍ നിന്നും ടിക് ടോക് പിന്‍വലിച്ചിട്ടില്ല.
ഉപയോക്താവിന് ചെറിയ വീഡിയോകള്‍ പങ്കുവയ്ക്കാന്‍ സാധിക്കുന്ന ആപ്പായ ടിക് ടോക്കിന് ഇന്ത്യയില്‍ 54 ദശലക്ഷം സജീവ അംഗങ്ങള്‍ ഉണ്ടെന്നാണ് കണക്ക്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍